‌യുഡിഎഫ്-ബിജെപി ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍: കുഞ്ഞാലിക്കുട്ടി

Update: 2018-04-22 22:10 GMT
Editor : admin
‌യുഡിഎഫ്-ബിജെപി ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍: കുഞ്ഞാലിക്കുട്ടി
Advertising

യുഡിഎഫിന് ജയ സാധ്യതയുള്ളതും ബിജെപിക്ക് ശക്തിയുള്ളതുമായ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Full View

യുഡിഎഫിന് ജയ സാധ്യതയുള്ളതും ബിജെപിക്ക് ശക്തിയുള്ളതുമായ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ബംഗാളിലേതിന് സമാനമായ അവസ്ഥയിലാണ്. ബിജെപിക്കെതിരായ പ്രസംഗത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുമായി സ്ഥലം വിടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജയിക്കില്ലെന്ന് എല്‍ഡിഎഫിന് തന്നെ അറിയാം. ഈ മണ്ഡലങ്ങളില്‍ ബംഗാളിലേതിന് സമാനമായ അവസ്ഥയിലാണ് എല്‍ഡിഎഫ്. എന്നിട്ടും അവിടെ മത്സരിക്കുന്നത് മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനാണ്. ബിജെപിക്കെതിരായ പ്രസംഗത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്ഥാനാര്‍ഥികളുമായി എല്‍ഡിഎഫ് സ്ഥലം വിടണമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ സ്ഥിതിയും സമാനമാണ്. ബിജെപിയെ തടുക്കാന്‍ ഞങ്ങളുണ്ടെന്ന് പറയുന്നതല്ലാതെ എല്‍ഡിഎഫിന് അക്കാര്യം പ്രാവര്‍ത്തികമാക്കുന്നതില്‍ ആത്മാര്‍ത്ഥതയില്ല. യുഡിഎഫിന് ജയ സാധ്യതയുള്ളതും ബിജെപിക്ക് ശക്തിയുള്ളതുമായ മണ്ഡലങ്ങളില്‍ ഇതാണ് എല്‍ഡിഎഫ് ചെയ്യുന്നത്. ബീഹാറില്‍ എല്‍ഡിഎഫ് ഒറ്റക്ക് മത്സരിച്ചതും ബിജെപിക്കെതിരായ അജണ്ട എല്‍ഡിഎഫിനില്ലാത്തത് കൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷം കൊല്ലം പുനലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. യൂനുസ് കുഞ്ഞിന്റെ പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News