ഓഖി: 180 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ്
എഫ്.ഐ.ആര്‍ തയ്യാറാക്കിയ 146 പേരുടെയും എഫ്.ഐ.ആര്‍ ഇല്ലാതെ 34 പേരുടെയും പേരുകളടങ്ങിയ പട്ടികകളാണ് പുറത്തിറക്കിയത്. മരണസംഖ്യ 38 ആണെന്നും 14 പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും പട്ടികയില്‍ പറയുന്നു...
ഓഖി ദുരന്തത്തില്‍ 180 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. എഫ്.ഐ.ആര്‍ തയ്യാറാക്കിയ 146 പേരുടെയും എഫ്.ഐ.ആര്‍ ഇല്ലാതെ 34 പേരുടെയും പേരുകളടങ്ങിയ പട്ടികകളാണ് പുറത്തിറക്കിയത്. മരണസംഖ്യ 38 ആണെന്നും 14 പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും പട്ടികയില്‍ പറയുന്നു.
ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം സംബന്ധിച്ച് നിലനിന്ന ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് റവന്യൂ വകുപ്പ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. കാണാതായതിന്റെ പേരില്‍ പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയ 146 പേരുടെ വിവരങ്ങളാണ് പട്ടികയിലുള്ളത്. ഇതിനു പുറമെ എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടില്ലാത്ത 34 പേരുകളടങ്ങിയ പട്ടികയും പുറത്തിറക്കി. തമിഴ്‌നാട്ടില്‍ കാണാതായതിന്റെ പേരില്‍ എഫ്. ഐ.ആര്‍ തയ്യാറാക്കിയിട്ടുള്ളത് 13 പേരുടെ പേരിലാണ്. പുതിയ കണക്കുകള്‍ പ്രകാരം മരണസംഖ്യ 38 ആണ്. കാണാതായ ബോട്ടുകളുടെ വിവരങ്ങളടങ്ങിയ പട്ടികയും തയ്യാറാക്കി. തിരുവനന്തപുരത്തു നിന്നും 62, കൊച്ചിയില്‍ നിന്നും 28, കൊല്ലത്തു നിന്ന് 4 ബോട്ടുകള്‍ വീതം കണ്ടെത്താന്‍ ബാക്കിയുണ്ട്. നൂറോളം പേരെ കണ്ടെത്താനുണ്ടെന്നായിരുന്നു നേരത്തെ റവന്യൂവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്ന ലത്തീന്‍ രൂപത കൂടുതല്‍ പേരെ കാണാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പല തവണ പ്രസിദ്ധീകരിച്ചകണക്കുകളിലെ അവ്യക്തതയും ആശയക്കുഴപ്പങ്ങളും ഒഴിവാക്കിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്.