പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് നവജാത ശിശുക്കളും മരിച്ചു, ഒരു കുഞ്ഞ് രക്ഷപ്പെട്ടു

Update: 2018-04-26 08:46 GMT
Editor : admin
പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് നവജാത ശിശുക്കളും മരിച്ചു, ഒരു കുഞ്ഞ് രക്ഷപ്പെട്ടു
Advertising

ചങ്ങനാശ്ശേരി മാമൂട് സ്വദേശി മണ്ണില പള്ളിക്കുന്നേല്‍ ജ്യോതി മോള്‍(36) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Full View

പ്രസവത്തെ തുടര്‍ന്ന് അമ്മയും രണ്ടു നവജാത ശിശുക്കളും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് സംഭവം. അധികൃതരുടെ അനാസ്ഥ മൂലമെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ ഡിഎംഇയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ചങ്ങനാശേരി മാമ്മൂട് മന്നില പള്ളിക്കുന്നേല്‍ ജ്യോതമോളാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. വിവാഹം കഴിഞ്ഞ് 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജ്യോതിമോള്‍ മൂന്നു കുട്ടികളെ ഗര്‍ഭം ധരിച്ചത്. മൂന്നാഴ്ച മുമ്പാണ് ജ്യോതിമോളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവസംബന്ധമായ ചികില്‍സയ്ക്ക് എത്തിച്ചത്. അടിയന്തിര ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പലതവണ ആശുപത്രി അധികൃതരെ സമീപിച്ചതായി പറയുന്നു.

തുടര്‍ന്ന് കഴിഞ്ഞ 13ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ഓരു കുട്ടി മരിച്ചു. പിന്നീട് 15ന് മറ്റൊരു കുട്ടിയും മരിച്ചു. പ്രസവശേഷം ജ്യോതിമോളുടെ ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഇരുവൃക്കകളും തകരാറിലായി. പിന്നീട് വെന്‍റിലേറ്ററിലേക്കു മാറ്റിയ ജ്യോതിമോളുടെ അസുഖവിവരം ബന്ധുക്കളെ ധരിപ്പിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

ഭര്‍ത്താവ് ഷിബുവും ജ്യോതിമോളുടെ മാതാപിതാക്കളും അടങ്ങുന്ന കുടുംബം കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിനു മുമ്പില്‍ പ്രതിഷേധമുയര്‍ത്തി. ജ്യോതിമോളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News