വിഴിഞ്ഞം; സി.എ.ജി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍

Update: 2018-04-28 19:30 GMT
Editor : Ubaid
വിഴിഞ്ഞം; സി.എ.ജി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍
Advertising

വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് സിഎജി വ്യക്തമാക്കിയിരിന്നു.

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സി.എ.ജി റിപ്പോര്‍ട്ട് ഗൌരവമുണള്ളതാണെന്നും ഇ‌ക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനിയിലാണെന്നും മുഖ്യമന്ത്രി പിണരായി വിജയന്‍ പറഞ്ഞു.വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരിന്നു.

വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് സിഎജി വ്യക്തമാക്കിയിരിന്നു. അക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യം ശക്തമാകുന്നതിനിടയിലാണ സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തിയരിക്കുന്നത്. പദ്ധതി കരാര്‍ സംബന്ധിച്ച് ആന്വേഷണം പരിഗണനയിലാണെന്നും, ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു.

കഴിഞ്ഞ സർക്കാർ ബാധ്യത ഈ സർക്കാരിന് മേൽ അടിച്ചേൽപിക്കുകയായിരുന്നെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. സി.ഐ.ജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്ന സി.പി.എമ്മിന്റെയും വി.എസിന്‍റേയും ആവശ്യം പരിഗണിച്ചാണ് ചുഡീഷ്യല്‍ അന്വേണഷത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് സൂചന.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News