ഘടകകക്ഷികളുമായുള്ള സീറ്റു വിഭജനം യുഡിഎഫ് അംഗീകരിച്ചു

Update: 2018-05-03 08:59 GMT
Editor : admin
ഘടകകക്ഷികളുമായുള്ള സീറ്റു വിഭജനം യുഡിഎഫ് അംഗീകരിച്ചു
Advertising

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് തരൂര്‍ സീറ്റുകൂടി നല്‍കും.

ഘടകകക്ഷികളുമായുള്ള സീറ്റു വിഭജനം യുഡിഎഫ് ഔദ്യോഗികമായി അംഗീകരിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് തരൂര്‍ സീറ്റുകൂടി നല്‍കും ജോണി നെല്ലൂരിനെ അനുനയിപ്പിക്കാനും തീരുമാനം. സീറ്റു വിഭജനചര്‍ച്ചകളിലെ അതൃപ്തി കാരണം കെ എം മാണി യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു.

സീറ്റു വിഭജനം സംബന്ധിച്ച് പാര്‍ട്ടികള്‍ തമ്മില്‍ നേരത്തെ ധാരണയായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമാണ് ഇന്നു നടന്ന യോഗത്തില്‍ ഉണ്ടായത്. മുസ്ലിം ലീഗ് 24 കേരള കോണ്‍ഗ്രസ് മാണി വിഭാഗം 15 ജെ ഡി യു 7 ആര്‍ എസ് പി 5 ജേക്കബ് വിഭാഗം 2 സി എം പി 1 എന്നിങ്ങനെയാണ് ഘടകകക്ഷികളുടെ സീറ്റുകള്‍. 83 സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശേഷിച്ച 3 സീറ്റുകളില്‍ പൊതു സ്വതന്ത്രന്മാരെ നിര്‍ത്താനാണ് ആലോചന. സീറ്റു വിഭജനത്തില്‍ അതൃപ്തിയുള്ള ജേക്കബ് വിഭാഗത്തിന് തരൂര്‍ സീറ്റു നല്‍കും. ജോണി നെല്ലൂരിനെ അനുനയിപ്പിക്കാനും യോഗം തീരുമാനമെടുത്തു. ഇതിന്‍രെ ഭാഗമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജോണി നെല്ലൂരുമായി സംസാരിച്ചു. യുഡിഎഫ് വിട്ടുപോകരുതെന്ന് ജോണി നെല്ലൂരിനോട് ആവശ്യപ്പെട്ടു.

അതേ സമയം കേരളത്തില്‍ വെച്ച് സീറ്റു ചര്‍ച്ച പൂര്‍ത്തിയാക്കാതെ ഫോണ്‍ വഴി ചര്‍ച്ച നടത്തിയതില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അതൃപ്തിയുണ്ട്. കെ എം മാണി യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു. പാര്‍ട്ടിയുടെ അതൃപ്തി യോഗത്തില്‍ പങ്കെടുത്ത ജോയി എബ്രഹാം യുഡിഎഫിനെ അറിയിച്ചു. പൂഞ്ഞാര്‍ സീറ്റു സംബന്ധിച്ച കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പ്രസ്താവനയിലുള്ള അതൃപ്തയും മാണി വിഭാഗം അറിയിച്ചു. പ്രകടന പത്രികയുടെ കരട് യോഗം ചര്‍ച്ച ചെയ്തു. ഏപ്രില്‍ 15 നകം പ്രകടപത്രികക്ക് അന്തിമ രൂപം നല്‍കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News