വയനാട് ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരോധനം പ്രാബല്യത്തില്‍

Update: 2018-05-03 05:46 GMT
Editor : Muhsina
വയനാട് ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരോധനം പ്രാബല്യത്തില്‍
Advertising

അടിക്കടിയുണ്ടാകുന്ന ഗതാഗത തടസവും മാലിന്യ പ്രശ്‌നവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ കളക്ടറാണ് നവംബര്‍ 1 മുതല്‍ ചുരത്തില്‍ പാര്‍ക്കിംഗ് നിരോധിച്ചത്. അമിത ഭാരം കയറ്റി വരുന്ന ചരക്കു വാഹനങ്ങള്‍ക്കും നിരോധനം..

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. അടിക്കടിയുണ്ടാകുന്ന ഗതാഗത തടസവും മാലിന്യ പ്രശ്‌നവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ കളക്ടറാണ് നവംബര്‍ 1 മുതല്‍ ചുരത്തില്‍ പാര്‍ക്കിംഗ് നിരോധിച്ചത്. അമിത ഭാരം കയറ്റി വരുന്ന ചരക്കു വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Full View

വയനാടിനെ ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് വാഹന പാര്‍ക്കിംഗിന് നിരോധനമേര്‍പ്പെടുത്തിയത്.ചുരം ഉള്‍പ്പെടുന്ന ദേശീയപാത 766 ല്‍ അടിവാരം മുതല്‍ ലക്കിടി വരെയാണ് പാര്‍ക്കിംഗ നിരോധനം.ഒന്‍പതാം വളവിലെ വ്യൂ പോയിന്റില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ലക്കിടിയില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഗതാഗതക്കുരുക്കും മാലിന്യ നിക്ഷേപവും തടയാനാണ് പാര്‍ക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇനി മുതല്‍ ചുരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കാനും തീരുമാനമുണ്ട്.ഇതിനായി സിസിടിവി കാമറകളും സ്ഥാപിക്കും. ആദ്യ ദിവസം പാര്‍ക്കിംഗ് നിരോധനത്തെ കുറിച്ച് ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കനാണ് അധികൃതര്‍ ശ്രമിച്ചത്. വരും ദിവസങ്ങളില്‍ നിരോധനം കര്‍ശനമായി നടപ്പാക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News