സംഘ്പരിവാര്‍ ഭീഷണി; കണ്ണ് മൂടിക്കെട്ടിയെത്തി പരാതി നല്‍കി അലന്‍സിയര്‍

Update: 2018-05-04 02:06 GMT
Editor : Muhsina
സംഘ്പരിവാര്‍ ഭീഷണി; കണ്ണ് മൂടിക്കെട്ടിയെത്തി പരാതി നല്‍കി അലന്‍സിയര്‍
Advertising

സംഘപരിവാറിന്റെ കണ്ണ് ചൂഴ്ന്നെടുക്കൽ ഭീഷണിക്കെതിരെ പരാതി നൽകാൻ കണ്ണ് മൂടിക്കെട്ടിയെത്തി ആര്‍ട്ടിസ്റ്റും നടനുമായ അലന്‍സിയര്‍. ചവറ പോലീസ് സ്റ്റേഷനിലെത്തിയായിരുന്നു നടൻ അലൻസിയറിന്റെ വ്യത്യസ്തമായ പ്രതിഷേധം..

സംഘപരിവാറിന്റെ കണ്ണ് ചൂഴ്ന്നെടുക്കൽ ഭീഷണിക്കെതിരെ കണ്ണ് മൂടിക്കെട്ടി എത്തി നടന്‍ അലന്‍സിയര്‍ പരാതി നൽകി. സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവനക്കെതിരെയായിരുന്നു ആര്‍ട്ടിസ്റ്റും നടനുമായ അലന്‍സിയറുടെ വ്യത്യസ്തമായ പ്രതിഷേധം. ചവറ പോലീസ് സ്റ്റേഷനിലെത്തിയാണ് അലന്‍സിയര്‍ പരാതി നല്‍കിയത്. കറുത്ത തുണി കൊണ്ട് കണ്ണ് രണ്ട് മൂടിക്കെട്ടിയായിരുന്നു അലന്‍സിയര്‍ എത്തിയത്. പരാതി കൊല്ലം പൊലീസ് സ്വീകരിച്ചു.

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. സിപിഎം അതിക്രമങ്ങള്‍ തുറന്നുകാട്ടാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്നും, വൈകാതെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും സരോജ് പാണ്ഡെ പറഞ്ഞിരുന്നു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭ എംപിയുമാണ് സരോജ് പാണ്ഡെ. രാജ്യത്ത് അധികാരത്തിലുള്ളത് ബിജെപിയാണെന്ന് ഓര്‍മ്മിപ്പിച്ച സരോജ് പാണ്ഡെ, കേരളവും ബംഗാളും ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡെ ഭീഷണി മുഴക്കിയിരുന്നു.

ഇതിനെതിരെയായിരുന്നു അലന്‍സിയറുടെ പരാതി. ഇതിന് മുമ്പും സംഘപരിവാറിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി അലന്‍സിയര്‍ രംഗത്തെത്തിയിരുന്നു.

കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്.
Read more: http://www.deshabhimani.com/news/kerala/alencier/67874

കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്.
Read more: http://www.deshabhimani.com/news/kerala/alencier/67874

കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്.
Read more: http://www.deshabhimani.com/news/kerala/alencier/678742

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News