ജിസിഡിഎയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ധവളപത്രമിറക്കും
കഴിഞ്ഞ ഭരണസമിതി അനധികൃതമായി കൈമാറിയ ഭൂമിയില്‍ തിരിച്ചുപിടിക്കാവുന്നവയെല്ലാം തിരിച്ചുപിടിക്കുമെന്ന് പുതിയ ചെയര്‍മാന്‍
ജിസിഡിഎയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ധവളപത്രമിറക്കുമെന്ന് പുതിയ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി അനധികൃതമായി കൈമാറിയ ഭൂമിയില്‍ തിരിച്ചുപിടിക്കാവുന്നവയെല്ലാം തിരിച്ചുപിടിക്കുമെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടത്തിയ ഭൂമി ഇടപാടുകളിലൂടെ കോടികളുടെ നഷ്ടമാണ് ജിസിഡിഎയ്ക്ക് ഉണ്ടായത്. ഇവ സംബന്ധിച്ച് എല്ലാ രേഖകളും വിജിലന്‍സിന് കൈമാറും. വികസനാവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത് മറിച്ച് വിറ്റ ഭൂമിയില്‍ തിരിച്ചുപിടിക്കാവുന്നതെല്ലാം തിരിച്ചുപിടിക്കുമെന്ന് പുതിയ ചെയര്‍മാന്‍ വ്യക്തമാക്കി. മുന്‍ ഭരണസമിതികള്‍ നിയമവിരുദ്ധമായി നടത്തിയ എല്ലാപ്രവര്‍ത്തനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ജിസിഡിഎ ചെയര്‍മാന്‍റെ ഔദ്യോഗിക വസതിയിലെ ഫര്‍ണീച്ചറുകളും മറ്റും കടത്തികൊണ്ടുപോയത് സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം ആവശ്യപ്പട്ടതായും അദ്ദേഹം അറിയിച്ചു.
ഭൂമി ആവശ്യപ്പെട്ട് വരുന്ന എല്ലാ അപേക്ഷകളും വ്യക്തമായ പരിശോധനകള്‍ നടത്തി മാത്രമേ പരിഗണിക്കൂവെന്നും ചെയര്‍മാന്‍ പറഞ്ഞു.