എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയേക്കും

Update: 2018-05-06 00:16 GMT
Editor : Sithara
എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയേക്കും
Advertising

. ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുകൂലമായാൽ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കാനാണ് എൻസിപിയിലെ ധാരണ.

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് കളമൊരുങ്ങുന്നു. ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുകൂലമായാൽ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കാനാണ് എൻസിപിയിലുളള ധാരണ.

Full View

തോമസ് ചാണ്ടി രാജിവെച്ച പശ്ചാത്തലത്തിലാണ് എ കെ ശശീന്ദ്രൻറെ മന്ത്രിസ്ഥാനത്തേക്കുളള തിരിച്ചുവരവ് എൽഡിഎഫിൽ ചർച്ചയായത്. ആരാദ്യം കുറ്റവിമുക്തനാകുന്നോ അവർ മന്ത്രിയാകും എന്നായിരുന്നു എൻസിപിയുടെ നിലപാട്. ഫോൺ കെണി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുകൂലമാണെന്ന് സൂചന ലഭിച്ചതോടെ ശശീന്ദ്രനെ മന്ത്രിസഭയിൽ തിരികെയെത്തിക്കാനുളള നീക്കം എൻസിപി സംസ്ഥാന നേതൃത്വം ആരംഭിച്ചു.

പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയ സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ ഇക്കാര്യം പരോക്ഷമായി വ്യക്തമാക്കുകയും ചെയ്തു. പാർട്ടി നിലപാട് അംഗീകരിക്കുമെന്ന് എ കെ ശശീന്ദ്രനും പ്രതികരിച്ചു. അശ്ലീല സംഭാഷണം നടത്തിയെന്ന കേസില്‍ ശശീന്ദ്രനെതിരായ പരാതി പിൻവലിക്കാനുളള ഹരജി ഹൈക്കോടതിയുടെ മുന്നിലുണ്ട്. ഇതും ഉടൻ ഒത്തുതീർപ്പാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News