വ്രതകാലത്തിന്റെ പുണ്യവുമായി ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

Update: 2018-05-08 14:15 GMT
Editor : Jaisy
വ്രതകാലത്തിന്റെ പുണ്യവുമായി ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
Advertising

ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണ് നോമ്പ് മുപ്പതും പൂര്‍ത്തിയാക്കി തിങ്കാളാഴ്ച പെരുന്നാളെത്തുന്നത്

വ്രതകാലത്തിന്റെ പുണ്യവുമായി ഇസ്‍ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക ചടങ്ങുകള്‍നടന്നു. തലസ്ഥാനത്ത് ശക്തമായ മഴയുണ്ടായതിനാല്‍ ഈദ് ഗാഹുകള്‍ ഒഴിവാക്കി പള്ളിയിലായിരുന്നു നമസ്കാരം.

Full View

കനത്ത മഴകാരണം തിരുവനന്തപുരത്ത് ഈദ്ഗാഹുകള്‍ ഒഴിവാക്കി പള്ളികളിലാണ് പെരുന്നാള്‍ നമസ്കാരം നടന്നത്. പാളയം പള്ളിയില്‍ നടന്ന നമസ്കാരത്തിന് പാളയം ഇമാം വി പി സുഹൈബ് മൌലവി നേതൃത്വം നല്‍കി. എല്ലാവരുടേതും ആകണം പെരുന്നാള്‍ ആഘോഷണെന്ന് ഇമാം പെരുന്നാള‍് പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു. രാജ്യത്ത് ശക്തമാകുന്ന അസഹിഷ്ണുതയും മാലിന്യ പ്രശ്നവുമെല്ലാം പ്രഭാഷണത്തില്‍ കടുന്നു വന്നു. മണക്കാട് വലിയ പള്ളിയില്‍ അബ്ദുല്‍ ഗഫാര്‍ മൌലവിയും തന്പാനൂര്‍ മസ്ജിദില്‍ അബ്ദുല്‍ റസാഖ് മൌലവിയും സലഫി സെന്‍ററില്‍ നസറുദ്ദീന്‍ റഹ്്മാനിയും പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി.

പെരുന്നാള്‍ നമസ്കാരത്തിനും പ്രഭാഷണത്തിനും ശേഷം പരസ്പരം ഈദ് ആശംസകള്‍ കൈമാറിയാണ് വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പിരിഞ്ഞുപോയത്. കൊല്ലത്ത് ജോനകപ്പുറം വലിയ പള്ളിയിലും പീരങ്കി മൈതാനത്തും കൊല്ലം ബീച്ചിലും കര്‍ബല മൈതാനത്തും ഈദ് നമസ്കാരം നടന്നു.ജോനകപ്പുറം വലിയ പള്ളിയില്‍ നടന്ന ഈദ് നമസ്കാരത്തിന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി നേതൃത്വം വഹിച്ചു.

കൊല്ലത്ത് ജോനകപ്പുറം വലിയ പള്ളിയിലും പീരങ്കി മൈതാനത്തും കൊല്ലം ബീച്ചിലും കര്‍ബല മൈതാനത്തും ഈദ് നമസ്കാരം നടന്നു. ആയിരകണക്കിന് വിശ്വാസികളാണ് ഇവിടെ നമസ്കാരത്തിന് എത്തിയത്.ജോനകപ്പുറം വലിയ പള്ളിയില്‍ നടന്ന ഈദ് നമസ്കാരത്തിന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി നേതൃത്വം വഹിച്ചു. മധ്യ കേരളത്തിലും രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പ്രാര്‍ഥനകള്‍ നടന്നു.മഴ കനത്തതിനാല്‍ മിക്കയിടങ്ങളിലും പള്ളികളിലാണ് ഈദ് നമസ്കാരങ്ങള്‍ നടന്നത്. കൊച്ചിയല്‍ കലൂര്‍ ഈദ് ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.സലാഹുദീന്‍ മദനി ചടങ്ങുകല്‍ക്ക് നേതൃത്വം നല്‍കി.കനത്ത മഴയെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ നമസ്കാരത്തിനെത്തിയത്.

Full View

ആലപ്പുഴയില്‍ ടൌണ്‍ ജുമാ മസ്ജിദ്, കച്ചിമേമന്‍ ജുമാ മസ്ജിദ്, മക്കിടു ഷാ പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നൂറുകണക്കിനാളുകള്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തി. ടൌണിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഒരുക്കിയ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടന്നു. കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ ഇമാം മ്അമൂൻ ഹുദവിയും തിരുനക്കര താജ് ജുമാ മസ്ജിദിൽ ഇമാം ഫൈസൽ ഖാസ്മിയും നമസ്കാരങ്ങൾക്ക് നേതൃത്വം നല്കി..തൃശൂരില്‍ സിറ്റി സെന്‍ററിലാണ് പെരുന്നാള്‍ നമസ്കാരം നടന്നത്..കെ എം അഷ്റഫ് മൌലവി നമസ്കാരത്തിന് നേതൃത്വം നല്‍കി.

വടക്കന്‍ കേരളത്തില്‍ പ്രതികൂല കാലവസ്ഥ മൂലം പലയിടത്തും ഈ ദ് ഗാഹുകള്‍ ഒഴിവാക്കിയിരുന്നു.വ്രതശുദ്ധിയുടെ മുപ്പത് ദിനങ്ങള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.മഴ ശക്തമായതിനാല് ഈദ്ഗാഹുകള്‍ ഒഴിവാക്കി മിക്കയിടത്തും പള്ളികളിലാണ് നമസ്കാരം നടന്നത്. കോഴിക്കോട് മര്‍ക്കസ് ജുമാ മസ്ജിദില്‍ നടന്ന നമസ്കാരത്തിന് ഡോക്ടര്‍‌ മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി നേതൃത്വം നല്‍കി.മുണ്ടുമുഴി മുബാറക് മസ്ജിദില്‍ ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ ടി ആരിഫലി നേതൃത്വം നല്‍കി.മലപ്പുറം ശാന്തപുരം ജുമാമസ്ജിദില്‍ ജമാ അത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം ഐ അബ്ദുള്‍ അസീസും പൂക്കോട്ടൂര്‍ മസ്ജിദ് ത്വബരിയില്‍ ശൈഖ് മുഹമ്മദ് കാരക്കുന്നുമാണ് പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കിയത്.

Full View

കണ്ണൂര്‍ താണ സക്കരിയ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ക്യാമ്പസാര്‍ ജുമാമസ്ജിദില്‍ ആബദ് ഹുദവിയും തച്ചെണ്ണ യൂണിറ്റി സെന്ററില്‍ ടികെ മുഹമ്മദാലിയും സിറ്റി ജുമാമസ്ജിദില്‍ മുഹമ്മദ് അസ്‍ലേരി താണ സക്കരിയ ജുമമസ്ജിദി ടിഎന്‍ ഇബ്രാഹിം മൌലവിയും പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി. കല്‍പ്പറ്റ ടൌണ്‍ പള്ളിയില്‍ സലീം മുസ്ലിയാര്‍ മണ്ണാര്‍ക്കാട് നേതൃത്വം നല്‍കി. കര്‍ണാടകയിലെ ഭട്കലില്‍ നേരത്തെ മാസപ്പിറവി കണ്ടതിനാല്‍ കാസര്‍കോട് ജില്ലയിലെ പടന്ന തൃക്കരിപ്പൂര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News