അഭിഭാഷക കമ്മിഷന്റെ ശുപാര്‍ശ തള്ളണം; ഗെയില്‍ ഹൈക്കോടതിയില്‍
Update: 2018-05-08 15:35 GMT
ഗെയിലിന്‍റെ ഭരണപരമായ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണ്. 3300 കോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതി പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ളതാണെന്നും..
ഗെയില്‍ പദ്ധതി സംബന്ധിച്ച അഭിഭാഷക കമ്മിഷന്റെ ശുപാര്‍ശ തള്ളണമെന്ന് ഗെയില്‍ ഹൈക്കോടതിയില്‍. പൈപ്പ് ലൈന്‍ സുരക്ഷിതമല്ലെന്ന കമ്മിഷന്‍ റിപോര്‍ട്ട് യുക്തിസഹമല്ല. സുരക്ഷാ മാനദണ്ഡം പാലിച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്. കടല്‍ തീരത്ത് കൂടി നടപ്പാക്കണമെന്ന വാദം പദ്ധതിക്ക് തടസമുണ്ടാക്കുന്നതാണ്. സുരക്ഷയില്ലെന്ന വാദത്തിന് പിന്നാലെ പോയാല്‍ പദ്ധതി നടപ്പാക്കുന്നത് ഇനിയും വൈകും. ഗെയിലിന്‍റെ ഭരണപരമായ നിയന്ത്രണം േകന്ദ്ര സര്‍ക്കാരിനാണ്. 3300 കോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതി പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ളതാണെന്നും ഗയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.