സോളാര്‍ റിപ്പോര്‍ട്ട് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

Update: 2018-05-08 19:48 GMT
Editor : Sithara
സോളാര്‍ റിപ്പോര്‍ട്ട് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
Advertising

പ്രതിച്ഛായ നഷ്ടമുണ്ടാക്കുന്നതാണ് കമ്മീഷന്‍ കണ്ടെത്തെലുകളെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്

സോളാര്‍ റിപ്പോര്‍ട്ടിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് നിഗമനം. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കമ്മീഷന്‍റെ കണ്ടെത്തലില്ല. അതേസമയം പ്രതിച്ഛായ നഷ്ടമുണ്ടാക്കുന്നതാണ് കമ്മീഷന്‍ കണ്ടെത്തെലുകളെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. രാഷ്ട്രീയകാര്യ സമിതിയും വിളിച്ചുചേര്‍ക്കും.

Full View

അഴിമതി ആരോപണം, ലൈംഗിക ആരോപണം ഉള്‍പ്പെടെ സോളാര്‍ കമ്മീഷനിലെ കണ്ടെത്തലുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് കോണ്‍ഗ്രസിന്‍റെ പൊതുവിലയിരുത്തല്‍. കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തന്നെ ചോദ്യം ചെയ്ത് കോടതിയില്‍ പോകാന്‍ പാര്‍ട്ടി ആലോചിക്കുന്നു. മികച്ച അഭിഭാഷകരുടെ സഹായത്തോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് വിശകലനം ചെയ്യുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കമ്മീഷന്‍ റിപ്പോര്‍ട്ടിനെയും സര്‍ക്കാര്‍ എടുക്കാനിടയുള്ള നടപടികളെയും നിയമപരമായി ചോദ്യം ചെയ്ത് മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

അതേസമയം നിയമപരമായ സാങ്കേതികതയ്ക്കപ്പുറം പ്രതിച്ഛായ നഷ്ടമുണ്ടാക്കുന്നതാണ് റിപ്പോര്‍ട്ടെന്നാണ് പാര്‍ട്ടി മറ്റൊരു വിഭാഗത്തിന്‍റ വിലയിരുത്തല്‍. ഒരുപിടി നേതാക്കള്‍ക്ക് ആരോപണങ്ങളേല്‍ക്കേണ്ടി വന്നതിന്‍റെ പരിക്ക് പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാകും. കമ്മീഷന്‍ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ വീഴ്ചയാണ് ഇത്രയും വലിയ ആഘാതം ഏല്‍ക്കേണ്ടി വന്നതിന് കാണമെന്നും അവര്‍ വിലയിരുത്തുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പട രൂപപ്പെടാനുള്ള സാധ്യത കുറവാണ്.

വി എം സുധീരന്‍, വി ഡി സതീശന്‍ തുടങ്ങിയവര്‍ പാര്‍ട്ടിക്കകത്ത് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമുണ്ടായ വീഴ്ചകള്‍ ഉയര്‍ത്തും. അതിനപ്പുറം വലിയ രാഷ്ട്രീയ നീക്കങ്ങള്‍ പാര്‍ട്ടിക്കകത്ത് നടക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി വരുംദിവസങ്ങളില്‍ വിളിച്ച് റിപ്പോര്‍ട്ട് സംബന്ധിച്ച നിലപാട് രൂപീകരിച്ചേക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News