പവിത്രയ്ക്കും കൂട്ടുകാര്‍ക്കും ഇന്ന് തെരുവില്‍ പ്രവേശനോത്സവം

Update: 2018-05-08 12:40 GMT
Editor : admin
പവിത്രയ്ക്കും കൂട്ടുകാര്‍ക്കും ഇന്ന് തെരുവില്‍ പ്രവേശനോത്സവം
Advertising

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ തൃശ്ശൂര്‍ കിരാലൂര്‍ സ്കൂളിലെ കുട്ടികള്‍ക്ക് തെരുവിലായിരുന്നു പ്രവേശനോത്സവം

Full View

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ തൃശ്ശൂര്‍ കിരാലൂര്‍ സ്കൂളിലെ കുട്ടികള്‍ക്ക് തെരുവിലായിരുന്നു പ്രവേശനോത്സവം. നാല്പ ത് കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം മുന്നറിയിപ്പില്ലാതെ അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ച് സ്കൂള്‍ സംരക്ഷണസമിതിയാണ് പ്രതീകാത്മക പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്കൂള്‍ തുറക്കുംവരെ തെരുവിലിരുന്ന് പഠനം തുടരുവാനാണ് ഇവരുടെ തീരുമാനം

നാലാംക്ലാസിലെ പവിത്രയും കൂട്ടുകാരും പുത്തനുടുപ്പിട്ട് ഏറെ സന്തോഷത്തിലാണ് സ്കൂളിലേക്കെത്തിയത്. പക്ഷെ പ്രിയപ്പെട്ട ടീച്ചര്‍മാരോ മാഷുമ്മാരോ കൂട്ടുകാരോ ഇല്ലാത്ത ഒഴിഞ്ഞ ക്ലാസ് മുറികള്‍ മാത്രം. ഇവിടെയല്ലങ്കില്‍ എവിടേക്കും പഠിക്കാനില്ലന്ന് പവിത്ര.

പിന്നെ സമരപന്തല്‍ ക്ലാസ് മുറിയായി. പ്രതിജ്ഞയും പാട്ടും പാഠവുമായി അദ്ധ്യാപകരും ഒപ്പം കൂടി. എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞികുട്ടനും കുട്ടികളോടൊപ്പം ചേര്‍ന്നു.

ഇവിടുത്തെ 40 കുട്ടികള്‍ക്കും പകരം പഠന സൌകര്യമൊരുക്കണമെന്ന കോടതി നിര്‍ദേശം പാലിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News