പലിശരഹിത നിക്ഷേപ സംരംഭം: പ്രതീക്ഷയര്‍പ്പിച്ച് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രമോട്ടര്‍മാര്‍
ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് മുഖേന പരീക്ഷണാടിസ്ഥാനത്തില്‍ 250 കോടി രൂപ നിക്ഷേപം നടത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
പലിശരഹിത നിക്ഷേപ സംരംഭം സജീവമാക്കാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷയില്‍. ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് മുഖേന പരീക്ഷണാടിസ്ഥാനത്തില്‍ 250 കോടി രൂപ നിക്ഷേപം നടത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കെ എസ് ഡി പിക്ക് കീഴില്‍ മരുന്ന് ഫാക്ടറി തുടങ്ങലാണ് ആദ്യ പദ്ധതി.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് അല്‍ ബറക എന്ന പേരില്‍ പലിശഹരിത ധനകാര്യ സ്ഥാപനത്തിന് രൂപം നല്‍കിയത്. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം.
പുതിയ പ്രഖ്യാപനം ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രമോട്ടര്‍മാരില്‍ പുതിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്
പ്രോജക്ട് ലീസിങ് ഉള്‍പ്പെടെയുള്ള ചെറുകിട പദ്ധതികള്‍ മാത്രം ചെയ്യുന്ന സംരംഭത്തിന് പുതിയ ഊര്‍ജം ഇത് നല്‍കുമെന്നാണ് ഈ രംഗത്തുളളവുരുടെ പ്രതീക്ഷ.