ഡീസല്‍ വാഹന നിരോധം സ്റ്റേ ചെയ്ത നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Update: 2018-05-08 20:22 GMT


10 വര്‍ഷത്തിലധികം പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്ത
10 വര്‍ഷത്തിലധികം പഴക്കമുള്ള 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോയേഴ്സ് എന്‍വയോണ്‍മെന്റ് അവേര്‍നെസ് ഫോറമാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി പുനഃപരിശോധിക്കുന്നതിനുള്ള അധികാരം സുപ്രീംകോടതിക്ക് മാത്രമാണെന്നും വിഷയത്തില്‍ പരാതിക്കാര്‍ സമീപിക്കേണ്ടിയിരുന്നത് ഹരിത ട്രൈബ്യൂണലില്‍ തന്നെയാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.