അരക്ഷിതമായ കുടുംബസാഹചര്യം കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു?
അഞ്ച് വര്‍ഷത്തിനിടെ 15 ലധികം അദ്ധ്യാപകരും പത്തോളം അച്ഛന്മാരും കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
അരക്ഷിതമായ കുടുബ സാഹചര്യമാണ് മിക്ക കുട്ടികളെയും മയക്കുമരുന്നിലേക്കും തുടര്‍ന്ന് കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്. ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളാകുന്നവരില്‍ ഭൂരിപക്ഷവും കുട്ടികാലത്ത് തന്നെ സ്വവര്‍ഗ്ഗ ലൈംഗികതയക്ക് വിധേയരായവരാണന്ന് അനുഭവങ്ങള് തെളിയിക്കുന്നു. മുതിര്‍ന്നവരോടുള്ള കൂട്ട് കെട്ടും കുട്ടികളെ വഴിതെറ്റിക്കുന്നതായാണ് മനശാസ്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.
അഞ്ച് വര്‍ഷത്തിനിടെ 15 ലധികം അദ്ധ്യാപകരും പത്തോളം അച്ഛന്മാരും കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അരക്ഷിതമായ ഈ സാമൂഹ്യ സാഹചര്യം തന്നെയാണ് കുട്ടികളെ ഇരകളും വേട്ടക്കാരുമാക്കുന്നത്.
ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തൊട്ടിലില്‍ നിന്നെടുത്ത് പീഢിപ്പിച്ച് കൊന്ന് സ്പ്റ്റിക്ക് ടാങ്കിലിട്ട വാര്‍ത്ത രണ്ട് വര്‍ഷം മുമ്പ് കേരളം ഞെട്ടലോടെയാണ് അറിഞ്ഞത്. ഈ കേസില്‍ പിടിയിലായതാകട്ടെ അടുത്ത ബന്ധുവായ കുട്ടിയായിരുന്നു. നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മരപ്പൊത്തിലൊളിപ്പിച്ച സംഭവത്തില് പ്രതിയായത് 12 വയസുകാരന്. ഇത്തരം കേസുകള് ആവര്ത്തിക്കുന്നതായാണ് അനുഭവം.