സ്നേഹത്തിന്റെ വഴിയിലൂടെ വിശുദ്ധ പദവിയിലേക്ക്

Update: 2018-05-12 15:23 GMT
Editor : Jaisy
സ്നേഹത്തിന്റെ വഴിയിലൂടെ വിശുദ്ധ പദവിയിലേക്ക്
Advertising

1910- ആഗസ്ത്-26ന് അല്‍ബേനിയയില്‍ ജനിച്ച ആഗ്നസാണ് പിന്നീട് മദര്‍ തെരേസയായത്

വിശുദ്ധ പദവിയിലേക്കുള്ള മദറിന്റെ വഴി പാവങ്ങളുടെയും രോഗികളുടെയും കൂടെയായിരുന്നു. ജന്മം കൊണ്ട് അല്‍ബേനിയനും പൌരത്വംകൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിച്ചിരുന്നത്.

1910- ആഗസ്ത്-26ന് അല്‍ബേനിയയില്‍ ജനിച്ച ആഗ്നസാണ് പിന്നീട് മദര്‍ തെരേസയായത്. 18-ാ ം വയസ്സില്‍ കൊല്‍ക്കത്തയിലെ കോണ്‍വെന്റ് സ്കൂളില്‍ ജ്യോഗ്രഫി അധ്യാപികയായി . രോഗവും പട്ടിണിയും അവഗണനയും വിധിക്കപ്പെട്ടവര്‍ക്കായി 1948 ല്‍ കൊല്‍ക്കത്തയിലെ ചേരിയില്‍ ആദ്യ സ്കൂള്‍ തുറക്കുന്നു. അവിടെയായിരുന്നു മദര്‍ തെരേസയുടെ നിസ്വാര്‍ഥ സേവനങ്ങളുടെ തുടക്കം. പിന്നീട് ആ ജീവിതം അശരണരുടെ അഭയ കേന്ദ്രമായി മാറി.

ജനസേനവനത്തിനുള്ള അംഗീകാരമായി മദറിനെത്തേടി നിരവധി പുരസ്കാരങ്ങളെത്തി. 1979 ല്‍ നൊബേല്‍ സമ്മാനം. 1992 ല്‍ ഭാരത് കി മഹാന്‍ സുപുത്രി അവാര്‍ഡ്, 93ല്‍ യുനസ്കോയുടെ പീസ് എജുകേഷന്‍ പ്രൈസ്. മനുഷ്യന് സ്നേഹത്തിന്റെ മുഖം നല്‍കിയ വിശ്വ വനിത 1997 സപ്തംബര്‍ 5 ന് ജീവിതത്തില്‍നിന്ന് വിടവാങ്ങി. മരണ ശേഷം 2003ല്‍ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു, ഇപ്പോള്‍ വിശുദ്ധയായും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News