മണിയുടെ മരണം; ഹരജി ഇന്ന് പരിഗണിക്കും
Update: 2018-05-12 02:05 GMT


കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും.
കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. മരണം സംബന്ധിച്ച് തല്‍ക്കാലം അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞയാഴ്ച സിബിഐ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ ഏന്ന കാര്യം വ്യക്തമാക്കാനാവൂ എന്നായിരുന്നു സിബിഐയുടെ നിലപാട്.