എറണാകുളം ജനറല്‍ ആശുപത്രി തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
പത്തോളം രോഗികളാണ് ഐസിയുവിലുണ്ടായിരുന്നത്. പുകയുണ്ടായിരുന്നതിനാല്‍ ചിലര്‍ക്ക് ശ്വാസതടസമുണ്ടായതായി രോഗികളുടെ ബന്ധുക്കള്‍ പറയുന്നു...
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് ആശുപത്രി അധികൃതര്‍. രോഗികളെ യഥാസമയത്ത് തന്നെ മറ്റ് ഐസിയുവിലേക്ക് മാറ്റി. രാത്രി എട്ട് മണിയോടെയാണ് ഐസിയുവിനുള്ളില്‍ തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാണ് തീപിടുത്തത്തിന്റെ കാരണമെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു.
രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പത്തോളം രോഗികളാണ് ഐസിയുവിലുണ്ടായിരുന്നത്. പുകയുണ്ടായിരുന്നതിനാല്‍ ചിലര്‍ക്ക് ശ്വാസതടസമുണ്ടായതായി രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.
രോഗികളെ അപ്പോള്‍ തന്നെ മറ്റ് ഐസിയുവിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. കൃത്യസമയത്ത് തന്നെ ആശുപത്രി ജീവനക്കാര്‍ കണ്ടതിനാല്‍ വലിയ ദുരന്തമാണ് ഇല്ലാതായത്.