കൊട്ടിയൂര്‍ പീഡനം: നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം

Update: 2018-05-15 16:42 GMT
Editor : Sithara
Advertising

ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റി

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിപ്പട്ടികയിലെ നാല് പേര്‍ക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തിനുള്ളില്‍ പേരാവൂര്‍ സബ് ഇന്‍സ്പെക്ടറുടെ മുന്നില്‍ ഹാജരാകണം. അന്ന് തന്നെ കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Full View

അതേമയം ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി എഡിഎം കോടതി ഈ മാസം 18 ലേക്ക് മാറ്റി.

പീഡനത്തിനിരയായ കുട്ടിയുടെ നവജാത ശിശുവിനെ നിയമപരമല്ലാതെ സ്വീകരിച്ച വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഫാദര്‍ തോമസ് ജോസഫ് തേരകം, കമ്മിറ്റി അംഗം സിസ്റ്റര്‍ ബെറ്റി ജോസ്, പ്രസവശേഷം കുഞ്ഞിനെ സംരക്ഷിച്ച വൈത്തിരി അനാഥാലയത്തിന്റെ സുപ്പീരിയര്‍ സിസ്റ്റര്‍ ഒഫീലി,യ കൊട്ടിയൂരില്‍ നിന്ന് കുഞ്ഞിനെ വയനാട്ടിലെത്തിച്ച മാതൃവേദി അംഗം തങ്കമ്മ എന്നിവര്‍ക്കാണ് ജാമ്യം. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ദുര്‍ബലമെന്ന് കോടതി നിരീക്ഷിച്ചു. അഞ്ച് ദിവസത്തിനകം പേരാവൂര്‍ സബ് ഇന്‍സ്പെക്ടറുടെ മുമ്പില്‍ ഹാജരാകണമെന്നും പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം അന്ന് തന്നെ കീഴ്ക്കോടതിയില്‍ ജാമ്യത്തിനപേക്ഷിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. സംസ്ഥാനം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഹൈക്കോടതി നിബന്ധനകള്‍ അനുസരിച്ച് മാത്രമെ ജാമ്യം അനുവദിക്കാവു.

അതേമയം ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റി. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ. ടെസി ജോസ്, ഹൈദരാലി എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News