ജിഷ്ണു കേസ്: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം

Update: 2018-05-15 17:18 GMT
Editor : Muhsina
ജിഷ്ണു കേസ്: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം
Advertising

കേസന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യക്കുറവുണ്ടെയെന്നും, അന്വേഷണം വൈകുന്നതിന്റെ കാരണമെന്തെന്നും കോടതി ചോദിച്ചു. നാളെ കേസ് ഡയറി ഹാജരാക്കണമെന്നും..

ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശം. കേസന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യക്കുറവുണ്ടെയെന്നും, അന്വേഷണം വൈകുന്നതിന്റെ കാരണമെന്തെന്നും കോടതി ചോദിച്ചു. നാളെ കേസ് ഡയറി ഹാജരാക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

Full View

ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൌക്കത്തലി കേസുകളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശം. രണ്ട് കേസുകളിലെയും അന്വേഷണത്തിന്റെ പുരോഗതി സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നുമായിരുന്ന സര്‍ക്കാരിന്റെ മറുപടി. ഒരു മാസം മുന്പ് കേസ് പരിഗണച്ചപ്പോഴും ഇതേ മറുപടി തന്നെയല്ലെ പറഞ്ഞതെന്നും അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാരിന് താല്‍പര്യക്കുറവുണ്ടെയെന്നുമായിരുന്നു കോടതിയുടെ ചോദ്യം. കേസന്വേഷണം എന്ത് കൊണ്ടാണ് വൈകുന്നതെന്നും എന്തെങ്കിലും കള്ളക്കളി നടക്കുന്നുണ്ടോയെന്നും ജസ്റ്റിസുമാരായ എംവി രമണ, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് നാളെ തന്നെ രണ്ടു കൈസുകളുടെയും ഡയറികള്‍ ഹാജരാക്കാന്‍

ഉത്തരവിട്ടു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചവരെ സമയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News