കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി
Update: 2018-05-17 20:14 GMT
നിലവില്‍ കാവ്യാ മാധവനെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണ സംഘം
നടിയെ അക്രമിച്ച കേസിൽ കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി 25 ലേക്ക് മാറ്റി. നിലവില്‍ കാവ്യയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് അന്വേ ഷണ സംഘം കോടതിയെ അറിയിച്ചു. സാക്ഷിയാണോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും അന്വേഷണ സംഘം. . ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചാണ് കാവ്യാ മാധവന്റെ ഹരജി.