ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു
തെളിവെടുപ്പ് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അനധികൃത സ്വത്ത് സന്പാദനക്കേസില്‍ കെ ബാബുവിന്‍റെ ഭാര്യയേയും ബന്ധുക്കളേയും വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. ബാങ്ക് ലോക്കറില്‍ സ്വര്‍ണവും വസ്തുവകകളും മാറ്റിയതിനോടനുബന്ധിച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചു വരുത്തി.
അനധികൃത സ്വത്ത് സന്പാദക്കേസില്‍ കെ ബാബുവിന്റെ ഭാര്യ, ഗീത സഹോദരന്‍ ജോഷി എന്നിവരുള്‍പ്പെടെയുള്ള എല്ലാ ബന്ധുക്കളെയും വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സന്പാദനക്കേസുമായി ബന്ധപ്പെട്ട് എസ്ബിടി എസ്ബിഐ എന്നീ ബാങ്കുകളുടെ ലോക്കറുകള്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു
.എന്നാല്‍ പരിശോധനയില്‍ വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ബാങ്കുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ബാബുവിന്റെ ബന്ധു ബാങ്ക് ലോക്കറില്‍ നിന്നും പണം മാറ്റുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് വിജിലന്‍സിന് ലഭിക്കുകയും ചെയ്തു. ഇത് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. വിവാഹ ആവശ്യത്തിനാണ് തങ്ങള്‍ സ്വര്‍ണം പിന്‍വലിച്ചതെന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് വിവരം. വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് വിജിലന്‍സില്‍ നിന്ന് ലഭിക്കുന്ന വിവരം.