കത്തി താഴെ ഇടടാ..കണ്ണൂരിനോട് സോഷ്യല്‍ മീഡിയ

Update: 2018-05-24 06:22 GMT
കത്തി താഴെ ഇടടാ..കണ്ണൂരിനോട് സോഷ്യല്‍ മീഡിയ
Advertising

#കത്തി താഴെ ഇടടാ എന്ന ഹാഷ് ടാഗിലൂടെയാണ് മലയാളികളുടെ പ്രതികരണം

കത്തി താഴെ ഇടെടാ.നിന്റെ അച്ഛനാടാ പറയുന്നതാ..കിരീടം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗത്ത് തിലകന്‍ മോഹന്‍ലാലിനോട് പറയുന്ന ഈ ഡയലോഗ് ചിത്രം കണ്ടവരാരും മറക്കില്ല. കാലങ്ങള്‍ കഴിഞ്ഞിട്ടും ആ ഡയലോഗിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കണ്ണൂരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഈ ഡയലോഗ് ഉപയോഗിച്ചാണ് യുവതലമുറ പ്രതികരിക്കുന്നത്.

#കത്തി താഴെ ഇടടാ എന്ന ഹാഷ് ടാഗിലൂടെയാണ് മലയാളികളുടെ പ്രതികരണം. ഇതിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. ''കൊല്ലുക പകരം കൊല്ലുക പിന്നേം കൊല്ലുക ഇത് നാടന്‍ കലാരൂപമാക്കിയ നാടായിപ്പോയോ കണ്ണൂര്‍??''' നമ്മൾ ട്വീറ്റുന്നത്: #കത്തി താഴെ ഇടടാ പാർട്ടി ഗുണ്ടകൾ വായിക്കുന്നത്: #കുത്തി താഴെ ഇടടാ....എന്നിങ്ങനെ പോകുന്നു ട്വിറ്ററിലെ പ്രതികരണങ്ങള്‍.

Tags:    

Similar News