വിവാദ യോഗാകേന്ദ്രത്തിനെതിരെ നാട്ടുകാര്‍; പ്രവര്‍ത്തനം ദുരൂഹത നിറഞ്ഞത്

Update: 2018-05-24 04:43 GMT
Editor : Muhsina
വിവാദ യോഗാകേന്ദ്രത്തിനെതിരെ നാട്ടുകാര്‍; പ്രവര്‍ത്തനം ദുരൂഹത നിറഞ്ഞത്
Advertising

രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെക്കും, കൂട്ടത്തില്‍ പെണ്‍കുട്ടികളുടെ കരച്ചിലും കേള്‍ക്കാമായിരുന്നു. ഇത്രയും പെണ്‍കുട്ടികള്‍ താമസിക്കുന്നതായി യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും..

തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് നാട്ടുകാര്‍. പലപ്പോഴും പെണ്‍കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടായിരുന്നു. ഇത്രയും പെണ്‍കുട്ടികള്‍ താമസിക്കുന്നതായി യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. യോഗകേന്ദ്രത്തിലെ പീഡനങ്ങള്‍ മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്.

Full View

വിവാദ യോഗകേന്ദ്രത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ. രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെക്കും, കൂട്ടത്തില്‍ പെണ്‍കുട്ടികളുടെ കരച്ചിലും കേള്‍ക്കാമായിരുന്നു. രാത്രി വൈകി വന്ന് പോയിരുന്നത് ആഡംബര വാഹനങ്ങള്‍. ഇത്രയും പെണ്‍കുട്ടികള്‍ ഇവിടെ താമസിച്ചിരുന്നത് അറിഞ്ഞത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണെന്നും നാട്ടുകാര്‍ പറയുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News