പന്തപ്ര ആദിവാസികള്‍ക്ക് വീടെന്നത് ഇന്നും സ്വപ്നം മാത്രം

Update: 2018-05-25 11:08 GMT
പന്തപ്ര ആദിവാസികള്‍ക്ക് വീടെന്നത് ഇന്നും സ്വപ്നം മാത്രം
Advertising

സര്‍ക്കാരിന്റെ വാഗ്ദാന പെരുമഴയ്ക്ക് പത്തുവയസ്സ്

Full View

എറണാകുളം ജില്ലയിലെ പന്തപ്രയിലെ എഴുപതോളം ആദിവാസികള്‍ക്ക് വീടെന്നത് ഒരു സ്വപ്നമാണ്. ഇവരുടെ പുനരധിവാസവും പട്ടയ വിതരണവും നടത്തുമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലും റവന്യൂ വകുപ്പുകള്‍ വേരിഫിക്കേഷന്‍ നടത്തിയ സ്ഥലങ്ങളിലും പട്ടയം കൊടുക്കാനുമായിരുന്നു തീരുമാനം.

ഒന്നും രണ്ടുമല്ല .... പത്ത് വര്‍ഷമാകുന്നു ഇവരുടെ സ്വപ്നങ്ങള്‍ക്ക്. ഓരോ കുടുംബത്തിനും രണ്ടേക്കര്‍ വീതം ഭൂമി... വീട് പണിയാന്‍ രണ്ടു ലക്ഷം രൂപ... തേക്ക് പ്ലാന്റേഷനിലെ രണ്ട് തേക്ക് വെട്ടാന്‍ അനുമതി... അങ്ങനെ സര്‍ക്കാരിന്റെ വാഗ്ദാന പെരുമഴ...

പൂയം കുട്ടി വനമേഖലയിലെ വാരിയത്ത് നിന്നാണ് എഴുപതോളം കുടുബങ്ങള്‍ പത്ത് വര്‍ഷം മുമ്പ് ഇവിടേക്ക് കുടിയേറിയത്. പുറംലോകത്തിന് കേട്ടറിവ് പോലുമില്ലാത്ത ദുരിതങ്ങളില്‍ നിന്നായിരുന്നു ഈ കൂടുമാറ്റം. വന്യമൃഗങ്ങള്‍ കൃഷിക്കും ജീവനും ഭീഷണിയായപ്പോള്‍ സ്വന്തം മണ്ണ് വിട്ട് ഇറങ്ങി. എന്നാല്‍ ഇവിടെയും ദുരിതങ്ങള്‍ക്ക് മാറ്റമില്ല.

Tags:    

Similar News