സപ്ലൈകോ പണം നല്‍കിയില്ല; നെല്‍കര്‍ഷകര്‍ ദുരിതത്തില്‍

Update: 2018-05-25 15:51 GMT
സപ്ലൈകോ പണം നല്‍കിയില്ല; നെല്‍കര്‍ഷകര്‍ ദുരിതത്തില്‍
Advertising

കഴിഞ്ഞ 60 ദിവസമായി സപ്ലെകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല.

Full View

സര്‍ക്കാര്‍ മാറിയിട്ടും നെല്‍കര്‍ഷകരുടെ ദുരിതത്തിന് മാറ്റമില്ല. കഴിഞ്ഞ 60 ദിവസമായി സപ്ലെകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല.
66917 കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 285 കോടിയോളം രൂപയാണ്. പണം ലഭിക്കാത്ത സാഹചര്യത്തില്‍ അടുത്ത പുഞ്ചകൃഷി മുടങ്ങുമെന്നാണ് സൂചന.

കൊയ്ത്ത് കഴിഞ്ഞ് സപ്ലൈകോ നെല്ല് സംഭരിച്ചാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ 60 ദിവസമായി കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് സപ്ലൈകോ പണം നല്‍കിയിട്ടില്ല. ഇതിനോടകം 285 കോടിയോളം രൂപ സപ്ലൈകോ കുടിശിക വരുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കുടിശി വരുത്തിയിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്. 39815 കര്‍ഷകര്‍ക്കായി 188,94,96,922 രൂപ നല്‍കണം. ആലപ്പുഴയില്‍ 14,472 കര്‍ഷകര്‍ക്ക് 64,89,54,682 രൂപയും കോട്ടയത്ത് 8695 കര്‍ഷകര്‍ക്കായി 26,44,05,082 രൂപയുമാണ് കുടിശിക. കൂടാതെ തൃശ്ശൂരില്‍ 4,11,19,087 രൂപയും എറണാകുളത്ത് 84,75,120 രൂപയും, തിരുവന്തപുരത്ത് 2,01,982 രൂപയും സപ്ലൈകോ നല്‍കാനുണ്ട്.

പണം ലഭിക്കാതെ വന്നതോടെ അടുത്ത പുഞ്ചകൃഷി ഇറക്കാനും സാധിക്കാത്ത അവസ്ഥയിലാണ് നെല്‍കര്‍ഷകര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുടിശ്ശിക മുഴവന്‍ പുതിയ സര്‍ക്കാര്‍ നല്‍കിയെങ്കിലും വീണ്ടും കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത അവസ്ഥയാണ്
മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

Tags:    

Similar News