മതം മാറിയ മുസ്ലിം യുവാവ് ഐഎസിൽ ചേർന്നെന്ന് കാണിച്ച് വ്യാജ പ്രചാരണം
കാണാതായ മലയാളികൾ ഐഎസിൽ ചേർന്നെന്ന പ്രചാരണത്തിനിടയിൽ മുഹമ്മദ് ബിലാലിനെ കാണാനില്ലെന്ന വാർത്തക്ക് ചൂടു പിടിച്ചത്. ഒൻപത് മാസമായി കാണാനില്ലാത്ത മകൻ ഐഎസിൽ ചേർന്നുവെന്ന ആശങ്കയിൽ പിതാവ് പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണെന്നായിരുന്നു വാർത്ത.
മതം മാറിയ മുസ്ലിം യുവാവ് ഐഎസിൽ ചേർന്നെന്ന് കാണിച്ച് വ്യാജ പ്രചാരണമെന്ന് പരാതി. ഒരു വർഷം മുൻപ് മതം മാറിയ ആലപ്പുഴ പുന്നപ്ര സ്വദേശിയായ മുഹമ്മദ് ബിലാൽ അലിയെ കാണാനില്ലെന്ന് കാണിച്ചാണ് പരാതി നൽകിയത്. പരാതിയറിഞ്ഞ് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായിട്ടും തന്നെ തീവ്രവാദിയായി ചിത്രീകരിക്കുന്നുവെന്ന് ബിലാൽ മീഡിയ വണിനോട് പറഞ്ഞു.
വായനയിലൂടെ ഇസ്ലാമിനെ പരിചപ്പെട്ട ഹരിദേവെന്ന ഈ യുവാവ് മതം മാറി മുഹമ്മദ് ബിലാൽ എന്ന പേര് സ്വീകരിച്ചു. ഇതോടെയാണ് മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ദേവദാസ് പുന്നപ്ര പോലീസിൽ പരാതി നൽകിയത്. സംഭവം കേസായതോടെ ബിലാൽ പോലീസിലും കോടതിയിലുമെത്തി സത്യം ബോധിപ്പിച്ചു.
കാണാതായ മലയാളികൾ ഐഎസിൽ ചേർന്നെന്ന പ്രചാരണത്തിനിടയിൽ മുഹമ്മദ് ബിലാലിനെ കാണാനില്ലെന്ന വാർത്തക്ക് ചൂടു പിടിച്ചത്. ഒൻപത് മാസമായി കാണാനില്ലാത്ത മകൻ ഐഎസിൽ ചേർന്നുവെന്ന ആശങ്കയിൽ പിതാവ് പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണെന്നായിരുന്നു വാർത്ത. ബിജെപി പ്രവർത്തകനായ പിതാവടക്കമുള്ള പലരും തന്നെ പല തവണ കണ്ടിട്ടുണ്ട്. എന്നിട്ടും താൻ നാട്ടിലില്ലെന്ന് വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബിലാൽ പറയുന്നു.
ബിരുദധാരിയായ ബിലാല്‍ ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം ഇപ്പോള്‍ വെച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും തേങ്ങ വിറ്റുമാണ് ബിലാല്‍ നിത്യ ചിലവിനുളള വക കണ്ടെത്തുന്നത്. കലാകാരനായ ബിലാല്‍ ഇസ്‌ലാമിക പ്രബോധനത്തിന് സഹായിക്കുന്ന തരത്തില്‍ സിനിമക്കായുള്ള ഒരു തിരക്കഥയും ഇതിനോടകം ഒരുക്കി വെച്ചിട്ടുണ്ട്.