വിജിലന്‍സ് പിടിച്ചെടുത്ത പണം മടക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹരജി

Update: 2018-05-26 15:42 GMT
വിജിലന്‍സ് പിടിച്ചെടുത്ത പണം മടക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹരജി
Advertising

ബാബുവിന്റെ ബിനാമി തൃപ്പൂണിത്തുറ റോയല്‍ ബേക്കറി ഉടമ മോഹനന്‍ ആണ് ഹരജിക്കാരന്‍

തന്റെ കയ്യില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം മടക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ റോയല്‍ ബേക്കറി ഉടമ മോഹനന്‍ കോടതിയെ സമീപിച്ചു. ബാബുവിന്റെ ബിനാമിയെന്ന ആരോപിച്ച് മോഹനന്റെ ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ ആറ് ലക്ഷത്തി അറുപത്തി ഏഴായിരത്തി എണ്‍പത് രൂപ പിടിച്ചെടുത്തിരുന്നു. ബേക്കറിയിലെ ജോലിക്കാര്‍ക്ക് ശമ്പളം നല്കാന്‍ സൂക്ഷിച്ച പണമാണ്
ഇതെന്നാണ് ഹരജിയില്‍ മോഹനന്‍ പറഞ്ഞിരിക്കുന്നത്. ഹരജി പരിഗണിക്കുന്നത് കോടതി 28 ആം തിയതിയിലേക്ക് മാറ്റിവെച്ചു.

Tags:    

Similar News