ഭാരതപ്പുഴയ്ക്കായി പുനര്‍ജനിയുമായി മലപ്പുറം ജില്ലാ ഭരണകൂടം
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലാണ് പുനര്‍ജനി പദ്ധതി നാടിന് സമര്‍പ്പിച്ചത്.
ഭാരതപുഴയുടെ സംരക്ഷണത്തിനായി മലപ്പുറം ജില്ലാ ഭരണകൂടം പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. പുനര്‍ജനി എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പൊതുജനപങ്കാളിത്വം ഉറപ്പു വരുത്തും.
ഭാരതപുഴയും, പുഴയുടെ തീരവും സംരക്ഷിക്കുക എന്ന ലക്ഷത്തോടെയാണ് പുനര്‍ജനി പദ്ധതിക്ക് തുടക്കമിട്ടത്. നിളയെ കുടിവെളള സ്രോതസാക്കി നിലനിര്‍ത്തുന്നതിന് പൊതു ജനങ്ങളുടെ സഹായംതേടും. വിവിധ കോളേജുകള്‍, സ്കൂളുകള്‍, ക്ലബുകള്‍ എന്നിവരുടെ സഹകരണത്തോടെ നിള തീരത്ത് മരം വെച്ചുപിടിപ്പിക്കല്‍ അടക്കമുളള പ്രവര്‍ത്തനങ്ങള്‍ നടത്തും. നിളയുടെ തീരത്തുളള മറ്റു ജലാശയങ്ങളും സംരക്ഷിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലാണ് പുനര്‍ജനി പദ്ധതി നാടിന് സമര്‍പ്പിച്ചത്. പരിസ്ഥിതി സംരക്ഷിക്കണമെന്ന് പറയുന്നവരെ വിഡ്ഢികളും വികസന വിരുദ്ധരുമായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ലെന്ന് കെ.ടി ജലീല്‍ പറഞ്ഞു.
സംവിധായകന്‍ രഞ്ജിത്ത്, എഴുത്തുകാരന്‍ സി.രാധകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഭാരത പുഴ സംരക്ഷണത്തിന്റെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരൂര്‍ സബ് കലക്റ്റര്‍ അദീല അബ്ദുളളയെ ചുമതലപെടുത്തി. വിവിധ രംഗങ്ങളിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.