ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാന്‍ മാറ്റി

Update: 2018-05-27 07:12 GMT
Editor : Subin
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാന്‍ മാറ്റി
Advertising

ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയത് തന്നെ ചരിത്രത്തിലാദ്യമാണെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയത്. കേസില്‍ നാദിര്‍ഷായുടെ പങ്കെന്തെന്ന് കോടതി ചോദിച്ചു.

നടിയെ അക്രമിച്ച കേസിലെ 11-ാം പ്രതിയായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാററി. ഇ രു വിഭാഗത്തിന്റെയും വാദo പൂർത്തിയാക്കിയാണ് വിധി പറയാൻ മാറ്റിയത്. കേസ്: ഡയറി മുദ്ര വെച്ച കവറിൽ കോടതിക്ക് കൈമാറി.

Full View

രാവിലെ പത്തേകാലിനാരംഭിച്ച വാദം 12.15 ഓടെയാണ് അവസാനിച്ചത്.പ്രതി ഭാഗത്തിന്റെ വാദത്തോടെയാണ് കോടതി നടപടികൾ ആരംഭിച്ചത് .|3 മണിക്കർ തുടർച്ചയായി. ചോദ്യം ചെയ്തതാണ് മാധ്യമ റിപ്പോർട്ട് മാത്രം അടിസ്ഥാന പെടുത്തിയാണ് ദിലീപിനെ അറസ്റ്റു ചെയ്തതെന്നും പ്രതിഭാഗം വ്യക്തമാക്കി. ഇരയായ നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവനിലാണ് താരങ്ങൾ വിശ്രമിക്കക.ഇവിടെ എത്തി പൾസർ സുന്നി ദിലീപിനെ കണ്ടു എന്നാണ് പോലീസ് പറയുന്നത്.എന്നാൽ ഇവർ എന്താണ് സംസാരിച്ചതെന്ന് പോലീസ് പറയുന്നില്ല.ഈ കേസിൽ സംശയത്തിന്റെ നിഴലിൽ പോലും ദിലീപ് ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു.

സുനി ജയിലിൽ നിന്നയച്ച കത്ത് ഡി ജി പികോടതിക്ക് കൈമാറി. ദിലീപ് സംഭവത്തിലെ King Pin ആണെന്ന് പ്രോസി ക്യൂഷൻ കോടതിയെ അറിയിച്ചു.എല്ലാ സാക്ഷിമൊഴികളും വിരൽ ചൂണ്ടുന്നത് ദിലീപിലേക്കാണ്. പ്രതികളെല്ലാം ഒരേ മൊബൈൽ ടവറിന് കീഴിൽ എത്തിയിരുന്നു മാനേജർ അപ്പുണ്ണി ഒളിവിലാണെന്ന് പ്രോസിക്യൂഷൻ കോടതി യ അറിയിച്ചു. വീഡിയോ ദൃശ്യത്തിന്റെ യഥാർത്ഥ പകർപ്പ് കണ്ടെത്തിയിട്ടില്ല. പൾസർ സുനി നാല് തവണ ദിലീപിനെ കണ്ടിട്ടുണ്ട്.അതിന് തെളിവും ഉണ്ട്

.സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോ സി കൂഷൻ' അറിയിച്ചു ക്വട്ടേഷന് അഡ്വാൻസായി പതിനായിരം രൂപ കൊടുത്തിരുന്നുവെന്നുമായിരുന്നു വാദം

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News