ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയത്
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തല്‍.സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ശിവരാജന്‍ കമ്മീഷന്‍റെ കണ്ടെത്തലുകളും ശുപാര്‍ശകളും അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച പൊലീസ് സംഘത്തിനും റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്.റിപ്പോര്‍ട്ടിലെ വിശദാശംങ്ങള്‍ പിന്നീട് പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ സോളാര്‍കേസിലെ ജുഡീഷ്യല്‍ അന്വേഷണം നാല് വര്‍ഷത്തോളമെടുത്താണ് ജസ്റ്റിസ് ശിവരാജന്‍ പൂര്‍ത്തിയാക്കിയത്.വൈകിട്ട് മൂന്നരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ക്മമീഷന്‍ നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ട് കൈമാറിയത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. തട്ടിപ്പ് നടത്തിയവര്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഓഫീസുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി,ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പിന് വിവിധ ആളുകളെ സമീപിച്ചത്.അത്കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.അദ്യം അന്വേഷിച്ച സംഘത്തിനെതിരേയും വിമര്‍ശമുണ്ട്.ആരോപണത്തിന്‍റെ എല്ലാ തലങ്ങളും പൊലീസ് അന്വേഷിച്ചില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ പൂര്‍ണമായും ഫലപ്രദമല്ലെന്നും നിയമങ്ങളില്‍ മാറ്റം വരുത്തണെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പറയുമെന്ന് കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു കൂടുതല്‍ പ്രതികരണങ്ങള്‍ പിന്നീട് നടത്താമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്