ബിനോയിക്കെതിരെ ദുബൈയില്‍ സിവില്‍കേസ് നിലനില്‍ക്കുമെന്നതിന്റെ സൂചനയാണ് യാത്രാവിലക്കെന്ന് നിയമവിദഗ്ധര്‍

Update: 2018-05-27 04:58 GMT
Editor : Muhsina
ബിനോയിക്കെതിരെ ദുബൈയില്‍ സിവില്‍കേസ് നിലനില്‍ക്കുമെന്നതിന്റെ സൂചനയാണ് യാത്രാവിലക്കെന്ന് നിയമവിദഗ്ധര്‍
Advertising

ബിനോയ് കോടിയേരി നല്‍കിയ ചെക്കോ, അദ്ദേഹത്തിനെതിരായ കോടതി വിധിയോ ഇല്ലാതെ ദുബൈയില്‍ യാത്രാവിലക്ക് ഉത്തരവ് സമ്പാദിക്കാനാവില്ലെന്ന്..

ബിനോയ് കോടിയേരിക്കെതിരെ ദുബൈയില്‍ സിവില്‍ കേസ് നിലനില്‍ക്കും എന്നതിന്റെ സൂചനയാണ് കോടതി പുറപ്പെടുവിച്ച യാത്രാവിലക്കെന്ന് നിയമവിദഗ്ധര്‍. പിഴയടച്ചതോടെ കേസ് ഒത്തു തീര്‍പ്പായെന്ന വാദം തെറ്റാണെന്ന് ഇത് തെളിയിക്കുന്നുവെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ബിനോയ് കോടിയേരി നല്‍കിയ ചെക്കോ, അദ്ദേഹത്തിനെതിരായ കോടതി വിധിയോ ഇല്ലാതെ ദുബൈയില്‍ യാത്രാവിലക്ക് ഉത്തരവ് സമ്പാദിക്കാനാവില്ലെന്ന് നിയമവിദ്ഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വിധിച്ച പിഴ മാത്രമാണ് നേരത്തേ നല്‍കി എന്ന് പറയപ്പെടുന്ന 60,000 ദിര്‍ഹം. ഇതോടെ ക്രിമിനല്‍ കേസ് ഒഴിവാകുമെങ്കിലും കിട്ടാനുള്ള പണത്തിനായി പരാതിക്കാര്‍ക്ക് സിവില്‍കേസ് നല്‍കാം.

യാത്രാവിലക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിക്കും കോടതിയെ സമീപിക്കാം. എന്നാല്‍, ദശലക്ഷം ദിര്‍ഹം തിരിച്ചുകിട്ടുന്നത് വരെ ജാസ് ടൂറിസം അധികൃതര്‍ക്ക് ബിനോയിയെ ദുബൈയില്‍ നിയമനടപടികളില്‍ കുരുക്കിയാടാനാകും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News