അല്‍ഫോണ്‍സാ സ്‌കൂള്‍ യൂണിഫോം വിവാദത്തില്‍ പോക്സോ ചുമത്തിയത് ഫോട്ടോഗ്രാഫര്‍ക്കെതിരെ 

Update: 2018-05-28 20:43 GMT
അല്‍ഫോണ്‍സാ സ്‌കൂള്‍ യൂണിഫോം വിവാദത്തില്‍ പോക്സോ ചുമത്തിയത് ഫോട്ടോഗ്രാഫര്‍ക്കെതിരെ 
Advertising

സ്‌കൂളിലെ അനീതികളെ ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാരമാണ് പൊലീസ് കേസെന്ന് ബോസ് ഈപ്പന്‍ പ്രതികരിച്ചു.

Full View

കോട്ടയം ഈരാറ്റുപേട്ട അല്‍ഫോണ്‍സാ സ്‌കൂളിലെ യൂണിഫോം വിവാദത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് പോക്‌സോ ചുമത്തി. വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പനെതിരെയാണ് പോക്‌സോ ചുമത്തിയിരിക്കുന്നത്. സ്‌കൂളിലെ അനീതികളെ ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാരമാണ് പൊലീസ് കേസെന്ന് ബോസ് ഈപ്പന്‍ പ്രതികരിച്ചു.

വിദ്യാര്‍ത്ഥികളെ അപമാനിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യ്ത യൂണിഫോമിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖം വ്യക്തമാകാത്ത രീതിയിയില്‍ സോഷ്യല്‍ മീഡിയായില്‍ വന്ന മൂന്ന് വിദ്യാര്‍ത്ഥിനികളുടെ ചിത്രമാണ് ഇതിന് കാരണമായത്. പ്രതിഷേധം ശക്തമായതോടെ ഈ യൂണിഫോം പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടികളുടെ ആശ്യപ്രകാരമെന്ന് പറഞ്ഞ് സ്‌കൂള്‍ പിടിഎ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രമെടുത്ത ഗ്ലോറിയ സ്റ്റുഡിയോ ഉടമ ബോസ് ഈപ്പനെതിരെ ഇപ്പോള്‍ പൊലീസ് പോക്‌സോ ചുമത്തിയിരിക്കുന്നത്. സ്‌കൂളിലെ അനീതിക്കെതിരെ പലപ്പോഴായി പ്രതികരിച്ചതിന്റെ പ്രതികാരമാണ് പൊലീസ് കേസെന്നാണ് ബോസ് ഈപ്പന്‍ പറയുന്നത്.

പലമാതാപിതാക്കളും കുട്ടികളും യൂണിഫോമിനെതിരെ പരാതി പറഞ്ഞ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ എടുത്തതെന്നും മാനേജ്‌മെന്റിനെ പേടിച്ചാണ് ഇവര്‍ ഇക്കാര്യം പുറത്ത് പറയാത്തതെന്നും ബോസ് ഈപ്പന്‍ വ്യക്തമാക്കി. പോക്‌സോ ചുമത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ബോസ് ഈപ്പന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പോക്‌സോ ചുമത്തിയ പൊലീസ് നടപടിക്കെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

Tags:    

Similar News