എതിര്‍പ്പിനിടെ കൊച്ചി കപ്പല്‍ നിര്‍മാണ ശാല ഓഹരികള്‍ ഇന്ന് വില്‍പനക്കെത്തും

Update: 2018-05-28 04:03 GMT
Editor : Subin
എതിര്‍പ്പിനിടെ കൊച്ചി കപ്പല്‍ നിര്‍മാണ ശാല ഓഹരികള്‍ ഇന്ന് വില്‍പനക്കെത്തും
Advertising

ലാഭത്തിലുള്ള സ്ഥാപനത്തിന്റെ വികസനം സാധ്യമാക്കാതെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുക്കുമെന്നാണ് ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ തീരുമാനം

തൊഴിലാളികളുടെ എതിര്‍പ്പിനിടെ കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ ഓഹരി ഇന്ന് പ്രാഥമിക ഓഹരി വിപണിയില്‍ വില്‍പനക്കെത്തും. മൂന്നാം തീയതിവരെയാണ് ഓഹരി വാങ്ങാന്‍ അവസരം. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കുകയാണ്.

Full View

വികസനത്തിന് ഓഹരി വില്‍പനയിലൂടെ പണം കണ്ടെത്തണമെന്ന കേന്ദസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് കപ്പല്‍ ശാലയുടെ ഓപരി വില്‍പന നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ പക്കലുള്ള 1,13,28,000 ഓഹരിക്കൊപ്പം 2,26,56,000 പുതിയ ഓഹരികളുമാണ് വില്‍ക്കുന്നത്. എന്നാല്‍ ലാഭത്തിലുള്ള സ്ഥാപനത്തിന്റെ വികസനം സാധ്യമാക്കാതെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുക്കുമെന്നാണ് ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ തീരുമാനം. കപ്പല്‍ശാലയുടെ ഓഹരിവില്‍പനയ്‌ക്കെതിരെ തൊഴിലാളികള്‍ ഒരു വര്‍ഷമായി സമരത്തിലാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ ശാലയുടെ ഓഹരിവില്‍പനയുടെ ലക്ഷ്യം വ്യക്തമാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

കമ്പനിയുടെ നീക്കിയിരുപ്പിനെക്കാള്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണെന്നും ഓഹരി വിറ്റഴിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണെന്നമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മാനേജ്‌മെന്റിന്റെ വാദം. സ്‌റ്റോക്ക് എക്‌സേഞ്ച് പട്ടികയിലെ ആദ്യ പൊതുമേഖലാ കപ്പല്‍ നിര്‍മാണ ശാലയായ് മാറുകയാണ് കൊച്ചി. നിവലില്‍ സ്വകാര്യ മേഖലാ കപ്പല്‍ നിര്‍മാണ ശാലകളായ എബിജി ഷിപ്യാര്‍ഡ്, റിറയന്‍സ് ഡിഫന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ഭാരതി ഷിപ്യാര്‍ഡ് എന്നിവയാണ് സ്‌റ്റോക്ക് എക്‌സേഞ്ചിന്റെ പട്ടികയിലുള്ള കപ്പല്‍ നിര്‍മാണ ശാലകള്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News