തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രം ആര്‍എസ്എസിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പെന്ന് സ്വാമി അഗ്നിവേശ്

Update: 2018-05-28 09:33 GMT
Editor : Sithara
തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രം ആര്‍എസ്എസിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പെന്ന് സ്വാമി അഗ്നിവേശ്
Advertising

യോഗാ കേന്ദ്രത്തിനെതിരായ പൊലീസ് അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് സംഘടിപ്പിച്ച ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി അഗ്നിവേശ്.

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രം ആര്‍എസ്എസിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണെന്ന് സ്വാമി അഗ്നിവേശ്. വ്യക്തികളുടെ മൌലിക അവകാശങ്ങള്‍ കവരുന്ന ഇത്തരം സ്ഥാപനങ്ങളെ ജനകീയമായും നിയമപരമായും പ്രതിരോധിക്കണം. യോഗാ കേന്ദ്രത്തിനെതിരായ പൊലീസ് അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് സംഘടിപ്പിച്ച ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി അഗ്നിവേശ്.

Full View

പബ്ലിക് പ്ലാറ്റ് ഫോം എഗെയ്ന്‍സ്റ്റ് ആര്‍എസ്എസ് അട്രോസിറ്റീസ് എന്ന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണരുടെ ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വിവാദ യോഗാ കേന്ദ്രം പൂര്‍ണമായി അടച്ചുപൂട്ടുക, കേസന്വേഷണം കാര്യക്ഷമമാക്കുക, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. വ്യക്തി സ്വാതന്ത്യവും മൌലിക അവകാശങ്ങളും കവരാനുള്ള ആര്‍എസ്എസ് ശ്രമങ്ങള്‍ക്കെതിരായ മുന്നേറ്റം അനിവാര്യമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സ്വാമി അഗ്നിവേശ് പ്രതികരിച്ചു.

‌ഹാദിയയുടെ വ്യക്തിസ്വാതന്ത്യം സംരക്ഷിക്കണമെന്ന് സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു. ഹാദിയ അനുഭവിക്കുന്ന സ്വാതന്ത്ര്യ നിഷേധം സുപ്രീംകോടതിയില്‍ ഹാജരാക്കുമ്പോള്‍ വെളിപ്പെടും. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുമായി മാര്‍ച്ചിന് ശേഷം സ്വാമി അഗ്നിവേശ് കൂടിക്കാഴ്ച നടത്തി. യോഗാ കേന്ദ്രത്തിനെതിരായ അന്വേഷണം കൃത്യമായി നടത്താനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News