പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക്

Update: 2018-05-28 22:35 GMT
Editor : Jaisy
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക്
Advertising

സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് സമരം നടത്തുന്നത്

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‌ അനിശ്ചിത കാല സമരത്തില്‍. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് സമരം നടത്തുന്നത്. സമരം സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ മന്ത്രി മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി.

Full View

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 62ഉംപൊതു ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 ഉം ആക്കി ഉയര്‍ത്തിയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കേരള മെഡിക്കല്‍ ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ അനിശ്ചിതകാല സമരം നടത്തുന്നത്. പിജി ഡോക്ടര്‍മാര്‍, ഹൌസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെ മുവായിരത്തോളം ജൂനിയര്‍ ഡോക്ടര്‍മാരാണ് ഒപിയും വാര്‍ഡുകളും ബഹിഷ്കരിച്ച് കൊണ്ട് സമരം നടത്തുന്നത്. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അവധിയിലുള്ള ഡോക്ടര്‍മാരെ തിരിച്ചുവിളിച്ച് ഡോക്ടര്‍മാരുടെ കുറവ് നികത്താനും സമരത്തെ നേരിടാന്‍ ബദല്‍ സംവിധാനമൊരുക്കാനും ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതെയും അവധിയിലുള്ളവരെ തിരിച്ചു വിളിച്ചുമാണ് മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിച്ചിരിക്കുന്നത്. സമരം ചെറിയ രീതിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News