തിരുവനന്തപുരത്തെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി

Update: 2018-05-28 02:55 GMT
Editor : Sithara
തിരുവനന്തപുരത്തെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി
Advertising

പ്ലാന്‍റിനുള്ള അനുമതി നേരത്തെ നല്‍കിയതാണെന്നും പദ്ധതിയുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം പാലോട് ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്ലാന്‍റിനുള്ള അനുമതി നേരത്തെ നല്‍കിയതാണെന്നും പദ്ധതിയുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കെ കലക്ടറുടെ ഹിയറിങ് ഇന്ന് നടക്കും.

Full View

അഗസ്ത്യ വനമേഖല ഉള്‍പ്പെടുന്ന പെരിങ്ങമലയിലാണ് ഐഎംഎയുടെ നേതൃത്വത്തില്‍ ആശുപത്രി മാലിന്യ പ്ലാന്‍റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ നിന്നുള്ള ആശുപത്രി മാലിന്യം സംസ്കരിക്കുന്ന പ്ലാന്‍റാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കെയാണ് പദ്ധതിയെ പിന്തുണച്ച് ആരോഗ്യമന്ത്രി തന്നെ രംഗത്ത് വന്നത്.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കെയാണ് ഇന്ന് വൈകീട്ട് കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുന്നത്. കലക്ടറുടെ നേതൃത്വത്തില്‍ പെരിങ്ങമല പഞ്ചായത്ത് ഹാളില്‍ ഹിയറിങും വൈകീട്ട് നടക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News