പ്രിയ അലന്‍സിയര്‍, നിങ്ങളാണ് മഹാനടന്‍ , അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

Update: 2018-05-29 01:27 GMT
Editor : Damodaran
പ്രിയ അലന്‍സിയര്‍, നിങ്ങളാണ് മഹാനടന്‍ , അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ
Advertising

സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ഇതിനെതിരെ രംഗതെത്തിയിട്ടും പ്രതികരിക്കാത്ത സൂപ്പര്‍ സ്റ്റാറുകളോടുള്ള അമര്‍ഷം കൂടി രേഖപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ അലന്‍സിയറിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിട്ടുള്ളത്....

മലയാളികളുടെ പ്രിയ സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ സംഘപരിവാര്‍ ഭീഷണിക്ക് നടന്‍ അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധത്തിലൂടെ നല്‍കിയ മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം. രാഷ്ട്രീയ , സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ഇതിനെതിരെ രംഗതെത്തിയിട്ടും പ്രതികരിക്കാത്ത സൂപ്പര്‍ സ്റ്റാറുകളോടുള്ള അമര്‍ഷം കൂടി രേഖപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ അലന്‍സിയറിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിട്ടുള്ളത്. മെഗാസ്റ്റാറും കംപ്ലീറ്റ് ആക്റ്ററും ജനപ്രിയ നായകനുമെല്ലാം എവിടെയന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ചോദിക്കുന്നു.

‘‘ഈ ബസ് പാകിസ്താനിലേക്ക് പോക്വോ...?" എന്ന് ചോദിച്ച് നടൻ അലൻസിയർ കാസർക്കോട്ടെ തെരുവിൽ നടത്തിയ ഒറ്റയാൾ പ്രതിഷേധം ശ്രദ്...

Posted by Basheer Vallikkunnu on Wednesday, January 11, 2017

ഓഷോ രണ്ടാമനെ മാത്രം പറയണ്ട കാര്യവില്ല,മെഗാസ്റ്റാർ വല്ലോം പറഞ്ഞോ..? ദിലീപ്,നീമ്പോളി....? ഉവ്വ ..കണ്ടിയിടും. മലയാളത്തിലെ ഒ...

Posted by Harshan Poopparakkaran on Wednesday, January 11, 2017

അച്ചടക്കത്തോടെ പ്രതികരിക്കുന്ന കലാകാരനെയാണ് ഈ രാജ്യത്തിനാവശ്യം. ഇത്രക്ക് സൂപ്പർ ആണോ ആർട്ടിസ്റ്റ് ബേബി...!!!! #alenciar

Posted by Mashhood Kp MKp on Wednesday, January 11, 2017

എവിടെ മെഗാസ്റ്റാർ ? എവിടെ കംപ്ലീറ്റ് ആക്ടർ ? എവിടെ ജനപ്രിയ നായകൻ ?

Posted by Sudeep J. Salim on Wednesday, January 11, 2017
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News