ഇ അഹമ്മദിന്റെ മക്കള്‍ നിയമപോരാട്ടത്തിന്

Update: 2018-05-29 17:36 GMT
ഇ അഹമ്മദിന്റെ മക്കള്‍ നിയമപോരാട്ടത്തിന്
Advertising

പിതാവിന്റെ മരണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ അഹമ്മദിന്റെ മക്കള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു

പിതാവിന്റെ മരണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ അഹമ്മദിന്റെ മക്കള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. ഈ ആവശ്യമുന്നയിച്ച് ഈ മാസം 16ന് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യും. ഇന്ത്യയില്‍ രോഗി അവകാശ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ഇവര്‍ ഹരജി നല്‍കും.

Full View

ഇ അഹമ്മദിന്റെ മരണം നടന്ന് നാലാഴ്ച പിന്നിടുമ്പോഴും ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രി ചികില്‍സ സംബന്ധിച്ചോ മരണം സംബന്ധിച്ചോ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കും മറുപടിയില്ല. ഈ സാഹചര്യത്തിലാണ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് മകള്‍ ഡോ. ഫൗസിയ ഷേര്‍സാദും ഭര്‍ത്താവ് ഡോ. ബാബു ഷേര്‍സാദും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആശുപത്രിയില്‍ ചികില്‍സ എന്ന പേരില്‍ നടന്നതെല്ലാം നാടകങ്ങളായിരുന്നു. ഇന്ത്യയില്‍ ഇപ്പോഴും രോഗി അവകാശ നിയമമില്ല. കര്‍ശനമായ പേഷ്യന്റ് റൈറ്റ് ബില്‍ ലോക്സഭ പാസാക്കണം. രോഗികളുടെ അവകാശങ്ങള്‍ ഇന്ത്യയിലെ വന്‍കിട ആശുപത്രികള്‍ പോലും ഹനിക്കുന്നു എന്നതാണ് തങ്ങള്‍ നേരില്‍ കണ്ടത്. ദുബൈയിലെ വനിതാ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ എത്തിക്സ് കൈകാര്യം ചെയ്യുന്ന അധ്യാപിക കൂടിയാണ് ഡോ. ഫൗസിയ. രോഗീ അവകാശ ബില്ലിനായുള്ള നിര്‍ദേശങ്ങള്‍ തയാറാക്കി അയച്ചു കഴിഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനും ഇവര്‍ പരാതി നല്‍കും.

Tags:    

Similar News