'ഹാദിയക്ക് 3മണിക്കൂര്‍ കൌണ്‍സിലിങ്' നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമമെന്ന് പരാതി

Update: 2018-05-29 00:36 GMT
Editor : Muhsina
'ഹാദിയക്ക് 3മണിക്കൂര്‍ കൌണ്‍സിലിങ്' നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമമെന്ന് പരാതി
Advertising

ഈ മാസം 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കാനിരിക്കുന്ന ഹാദിയക്ക് സംഘപരിവാര്‍ ബന്ധമാരോപിക്കപ്പെടുന്ന ജാമിദ ടീച്ചര്‍ എന്ന സ്ത്രീ മൂന്ന് മണിക്കൂര്‍ കൌണ്‍സിലിംങ് നടത്തിയതായി പരാതി. ഹാദിയയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്..

ഈ മാസം 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കാനിരിക്കുന്ന ഹാദിയക്ക് സംഘപരിവാര്‍ ബന്ധമാരോപിക്കപ്പെടുന്ന ജാമിദ ടീച്ചര്‍ എന്ന സ്ത്രീ മൂന്ന് മണിക്കൂര്‍ കൌണ്‍സിലിംങ് നടത്തിയതായി പരാതി. ഹാദിയയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാനാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സുപ്രീംകോടതി ഹാദിയയുടെ ഭാഗം കേള്‍ക്കാനിരിക്കെ സമ്മര്‍ദ്ദത്തിലാക്കിയും ഭീഷണിപ്പെടുത്തിയും ഹാദിയയുടെ മാനസികാവസ്ഥ തകരാറിലാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പരാതിയില്‍ പറയുന്നു.

ഇസ്ലാമുമായോ മുസ്ലിം സമുദായവുമായോ യാതൊരു ബന്ധവുമില്ലാത്ത ദുരൂഹ സംഘടനയാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. ഈ സംഘടനയുടെ വനിതാ നേതാവായ ജാമിദ ഹാദിയയെ കൌണ്‍സിലിംങിന് വിധേയയാക്കിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റുകള്‍ അപ്രത്യക്ഷമാവുകയായിരുന്നു. 'ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജാമിദ ടീച്ചര്‍ ഇന്ന് വ്യാഴാഴ്ച 23-11-2017 രാത്രി മൂന്ന് മണിക്കൂറോളം അഖില ഹാദിയയുമായി സംസാരിച്ചു', 'പൊലീസുകാരുടെ അകമ്പടിയോടെ അഖില ഹാദിയയുമായി ഒരു കൂടിക്കാഴ്ച' എന്നിങ്ങനെയായിരുന്നു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍. എന്നാല്‍ ഇവ പിന്നീട് നീക്കം ചെയ്യപ്പെട്ടു. ജാമിദക്കെതിരെ പണാപഹരണ കേസുകള്‍ നിലനില്‍ക്കുന്നതായും പരാതിയില്‍ പറയുന്നു.

സംഘപരിവാര്‍ ഘര്‍വാപ്പസി പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരെ മാത്രമാണ് വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ഹാദിയയെ കാണുവാന്‍ അച്ഛന്‍ അശോകന്‍ ഇതുവരെ അനുവദിച്ചിരുന്നത്. അതിനാല്‍ തന്നെ ദുരൂഹ സംഘടനയുടെ നേതാവ് ഹാദിയയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഹാദിയയെ സമ്മര്‍ദ്ദങ്ങളില്ലാതെ സുരക്ഷിതമായി സുപ്രിംകോടതിയില്‍ ഹാജരാക്കുന്നതിന് തടസം സൃഷ്ടിക്കുന്ന നീക്കങ്ങളെ തടയുന്നതിനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഷെഫിന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

പരാതിയുടെ പൂര്‍ണ്ണരൂപം:

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News