ഓഖി ദുരിതബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു
Update: 2018-05-29 01:56 GMT
പ്രധാനമന്ത്രി നേരിട്ട് പരാതി കേള്‍ക്കാത്തതിനെത്തുടര്‍ന്ന് വലിയതുറ, പുല്ലുവിള പ്രദേശങ്ങളില്‍നിന്നുള്ളവര്‍ ബഹളം വെച്ചു.
കേരളത്തിലെ ഓഖി ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. രക്ഷപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് പൂന്തുറയിലെത്തിയ മോദി ഉറപ്പുനല്‍കി. പ്രധാനമന്ത്രി നേരിട്ട് പരാതി കേള്‍ക്കാത്തതിനെത്തുടര്‍ന്ന് വലിയതുറ, പുല്ലുവിള പ്രദേശങ്ങളില്‍നിന്നുള്ളവര്‍ ബഹളം വെച്ചു.