ഭൂമി കച്ചവട വിവാദം; കര്‍ദ്ദിനാളിനെതിരായ എടയന്ത്രത്തിന്റെ ശബ്ദ സംഭാഷണം പുറത്ത്

Update: 2018-05-29 04:42 GMT
ഭൂമി കച്ചവട വിവാദം; കര്‍ദ്ദിനാളിനെതിരായ എടയന്ത്രത്തിന്റെ ശബ്ദ സംഭാഷണം പുറത്ത്
Advertising

ഭൂമിയിടപാടിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോള്‍ വൈദിക ജീവിതത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിച്ചുവെന്ന് മാര്‍ എടയന്ത്രത്ത് പറയുന്നു

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവട വിവാദത്തില്‍ കര്‍ദ്ദിനാളിനെതിരായ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ ശബ്ദ സംഭാഷണം പുറത്ത്. ഭൂമിയിടപാടിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോള്‍ വൈദിക ജീവിതത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിച്ചുവെന്ന് മാര്‍ എടയന്ത്രത്ത് പറയുന്നു. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതുവരെ മറുപടി നല്‍കിയില്ലെന്ന് മാര്‍ എടയന്ത്രത്ത് പറയുന്നതും ശബ്ദരേഖയിലുണ്ട് .

Full View

വിവാദ ഭൂമിയിടപാട് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദിക സമിതി യോഗത്തില്‍ അതിരൂപതയുടെ സഹായമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ എ‍ടയന്ത്രത്ത് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഭൂമി വില്‍ക്കാന്‍ ഉപദേശക സമിതിയില്‍ ധാരണയാവുകയും ഇതിന്റെ മിനുട്സില്‍ താന്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാള്‍ പിന്നീടുള്ള കാര്യങ്ങള്‍ അറിഞ്ഞില്ല. കണക്കുകള്‍ ആരാഞ്ഞപ്പോള്‍ തന്റെ വൈദിക ജീവിതത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിച്ചു‌. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരിയോ ഫാദര്‍ ജോഷി പുതുവയോ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടനോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇടപാടുകളെല്ലാം ദുരൂഹമാണെന്നും എടയന്ത്രത്ത് പ്രസംഗത്തില്‍ പറയുന്നു

രൂപതയെ കൊണ്ടുപോകേണ്ട രീതിയിതല്ല. പദവിയിലിരുക്കുന്നവര്‍ക്ക് ധാര്‍ഷ്ഠ്യം പാടില്ല. കൂട്ടായ്മയിലാണ് താന്‍ വിശ്വസിക്കുന്നത് പക്ഷേ പിതാവിന് മക്കളില്‍ വിശ്വാസം വേണമെന്നും എടയന്ത്രത്ത് പറയുന്നു. ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ തന്നെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. കഴിഞ്ഞ നാല് വര്‍ഷമായി ഇതു തുടരുന്നതിനാലാണ് അതിരൂപതയ്ക്ക് ഈ ഗതി വന്നതെന്നും സഹായമെത്രാന്‍ പറയുന്നു. ഭൂമിയിടപാട് വിവാദത്തില്‍ അതിരൂപതയിലെ ആഭ്യന്തര ഭിന്നത കൂടുതല്‍ സങ്കീര്‍ണമായതിന് പിന്നാലെയാണ് സഹായമെത്രാന്റെ സംഭാഷണവും പുറത്തായിരിക്കുന്നത്.

Tags:    

Similar News