കെ.ടി ജലീലിന്റെ ആദ്യ സന്ദര്‍ശനം തവനൂരിലെ വൃദ്ധസദനത്തില്‍

Update: 2018-05-29 07:17 GMT
Editor : admin
കെ.ടി ജലീലിന്റെ ആദ്യ സന്ദര്‍ശനം തവനൂരിലെ വൃദ്ധസദനത്തില്‍
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ കെടി ജലീലിന് കെട്ടിവെക്കാനുളള പണം നല്കിയത് ഈ വൃന്ധസദനത്തിലെ അന്തേവാസികളായിരുന്നു. 

മന്ത്രിപദവിയിലെത്തിയശേഷം കെ.ടി ജലീലിന്റെ ആദ്യ സന്ദര്‍ശനം തവനൂരിലെ വൃന്ധസദനത്തിലായിരുന്നു. വൃന്ധസദനത്തിലെ അന്തേവാസികളോടെത്ത് ഏറെനേരം ചിലവഴിച്ചാണ് ജലീല് മടങ്ങിയത്. പുതുതായി അധികാരമേറ്റ മന്ത്രിമാര്‍ക്ക് ഒരുക്കുന്ന സ്വീകരണ പരിപാടികളില്‍ ഉയര്‍ന്നുകേള്‍ക്കുക ആവേശം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളായിരിക്കും.

എന്നാല്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീലിന്‍ ആദ്യസ്വീകരണം തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലായിരുന്നു. തനിക്ക് ലഭിച്ച സ്വീരണത്തില്‍ ഏറെ സന്തുഷ്ടനാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ കെടി ജലീലിന് കെട്ടിവെക്കാനുളള പണം നല്കിയത് ഈ വൃന്ധസദനത്തിലെ അന്തേവാസികളായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News