ഇന്ത്യയുടെ ഭൂപട നിര്‍മ്മാണത്തെക്കുറിച്ച് വിവരിച്ച് ഭൌമചാപം
സര്‍വ്വെ ഓഫ് ഇന്ത്യയുടെ അത്ഭുതപ്പെടുത്തുന്ന കഥയാണ് ഭൌമചാപം. സി എസ് മീനാക്ഷിയാണ് പുസ്തകത്തിന്‍റെ രചയിതാവ്.
ഇന്ത്യയുടെ ഭൂപടം നിര്‍മ്മച്ചതെങ്ങനെയെന്നറിയുമോ. അറിയാത്തവര്‍ക്കായി ഭൂപട നിര്‍മ്മിതിയുടെ ചരിത്രം പറഞ്ഞു തരികയാണ് ഭൌമചാപം എന്ന പുസ്തകം. സര്‍വ്വെ ഓഫ് ഇന്ത്യയുടെ അത്ഭുതപ്പെടുത്തുന്ന കഥയാണ് ഭൌമചാപം. സി എസ് മീനാക്ഷിയാണ് പുസ്തകത്തിന്‍റെ രചയിതാവ്. പുസ്തകം ഇന്ന് വൈകീട്ട് പ്രകാശനം ചെയ്യും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ അളന്നു തിട്ടപ്പെടുത്തിയാണ് ഭൂപടങ്ങള്‍ നിര്‍മ്മിച്ചത്. ആധുനിക സൌകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്തെ ഭൂപട നിര്‍മ്മിതിയുടെ ചരിത്രമാണ് ഭൌമചാപം എന്ന പുസ്തകം. 1800 മുതല്‍ 1870 വരെ എഴുപത് വര്‍ഷം നീണ്ട സര്‍വ്വെ നടപടികളിലൂടെയാണ് ഭൂപടം നിര്‍മ്മിച്ചത്. ഇന്ത്യന്‍ ജനത അന്നനുഭവിച്ച ദുരിതത്തിന്‍റെയും യാതനയുടെയും ചിത്രം കൂടി ഭൌമചാപത്തില്‍ കാണാം. നിരവധി വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് സി എസ് മീനാക്ഷി തന്‍റെ ഗ്രന്ഥം തയ്യാറാക്കിയത്.