കൊലവിളിയുമായി ടിപ്പറുകള്‍ പായുന്നു; നാലുമാസത്തിനിടെ പൊലിഞ്ഞത് 179 ജീവനുകള്‍

Update: 2018-05-31 15:45 GMT
Editor : Alwyn K Jose
കൊലവിളിയുമായി ടിപ്പറുകള്‍ പായുന്നു; നാലുമാസത്തിനിടെ പൊലിഞ്ഞത് 179 ജീവനുകള്‍
Advertising

കഴിഞ്ഞ നാലുമാസത്തിനിടെ മാത്രം ടിപ്പറുകളും മറ്റു വലിയ ചരക്ക് വാഹനങ്ങളും ഇടിച്ച് സംസ്ഥാനത്ത് മരിച്ചത് 179 പേരാണ്.

ടിപ്പറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ മാത്രം ടിപ്പറുകളും മറ്റു വലിയ ചരക്ക് വാഹനങ്ങളും ഇടിച്ച് സംസ്ഥാനത്ത് മരിച്ചത് 179 പേരാണ്. അപകടത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവരും ആയിരങ്ങള്‍. മരണപ്പെടുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരത്തിനും വ്യവസ്ഥയില്ല.

മുക്കുന്നിമ്മല ഇടക്കോടെ രേണുകയും കുടുംബവും തലനാരിഴക്ക് രക്ഷപ്പെട്ടെങ്കില്‍ പലരുടെയും അവസ്ഥ ഇതല്ല. ടിപ്പര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ ഇടിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൂടുതലും മരണപ്പെടുകയാണ്. നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുപ്രകാരം മെയ് അവസാനം മുതല്‍ ഒക്ടോബര്‍ ആദ്യം വരെ ടിപ്പര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുണ്ടാക്കിയ അപകടത്തില്‍ പൊലിഞ്ഞത് 179 ജീവനുകളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മലപ്പുറം ജില്ലയില്‍. 31 പേര്‍. 30 എന്ന സംഖ്യവുമായി എറണാകുളവും പിന്നാലെയുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ പോകുന്നു ആ പട്ടിക. അപകടം വരുത്തുന്നവര്‍ ശിക്ഷിക്കപ്പെടുന്നതും കുറവ്.

Full View

ടിപ്പറുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കാനും കഴിയുന്നില്ല. ഇതിന് പ്രത്യേക വ്യവസ്ഥകളില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News