തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ഇഴയുന്നു

Update: 2018-06-01 12:19 GMT
Editor : admin
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ഇഴയുന്നു
Advertising

മുഖ്യ ആരോപണവിധേയനുമായ മനോജടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയില്‍ പ്രൊസിക്യൂഷന്‍ മൃദു സമീപനം സ്വീകരിച്ചതായും ആക്ഷേപമുണ്ട്.

തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രത്തിനെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ഇഴയുന്നു. കേസില്‍ ഒരാളെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. യോഗ കേന്ദ്രം നടത്തിപ്പുകാരനും മുഖ്യ ആരോപണവിധേയനുമായ മനോജടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ച പ്പോള്‍ പ്രൊസിക്യൂഷന്‍ മൃദു സമീപനം സ്വീകരിച്ചതായും ആക്ഷേപമുണ്ട്. കേന്ദ്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഹെല്‍പ്പ് ലൈനിനെക്കുറിച്ച് അന്വേഷിക്കാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

Full View

ഇതര മതസ്ഥരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടികളെ തടവില്‍വെച്ച് പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്തുകൊണ്ടുവന്നത് സെപ്തംബര്‍ 24ന്. തൃശൂര്‍ സ്വദേശി ശ്വേത കോടതിയില്‍ നല്‍കിയ പരാതിയായിരുന്നു അടിസ്ഥാനം. പീഡനങ്ങള്‍ ശ്വേത മീഡിയവണിനോട് തുറന്നു പറഞ്ഞു.ഇസ്ലാം സ്വീകരിച്ച് ആയിഷയാകുകയും ഹിന്ദുമതത്തിലേക്ക് തിരികെ പോകുകയും ചെയ്ത ആതിരയെന്ന പെണ്‍കുട്ടിയും ഈ കേന്ദ്രത്തിലുണ്ടായിരുന്നുവെന് ശ്വേത പറഞ്ഞു.പരാതിപ്പെട്ടവരെ യോഗ കേന്ദ്രം ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ടായി.ഇതിന് പിറകെ കണ്ണൂര്‍ സ്വദേശിനി ശ്രുതിയും ആന്ധ്രസ്വദേശിനി വന്ദനയും ഹൈക്കോടതിയില്‍ പരാതി നല്‍കി.

അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി ശ്വേത, ഡി ജി പിയെയും ഹൈക്കോടതിയെയും സമീപിച്ചു.യോഗ കേന്ദ്രത്തിലെ ക്രൂരതകള്‍ വിവരിച്ച് മുന്‍ ജീവനക്കാരന്‍ കൃഷ്ണകുമാറും കോടതിയിലെത്തി.
അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശവും നല്‍കി.അന്വേഷണം എങ്ങുമെത്തിയില്ല ഇതുവരെ.ഹില്‍പാലസ് സി ഐയാണ് കേസ് അന്വേഷണം നടത്തുന്നത്.യോഗാസെന്‍റര്‍ നടത്തിപ്പുകാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അതേ വ്യക്തി. കൂടുതല്‍ പരാതി വന്നതോടെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എം എല്‍ എ, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. നടപടിയുണ്ടായില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News