ഡി സിനിമാസ് ഭൂമിയിടപാടില്‍ കയ്യേറ്റമില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
ഭൂമിയിടപാടിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമിയിടപാട് കേസില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. കയ്യേറ്റമില്ലെന്ന വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി വിധി.
ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതാണെന്ന് പൊതു പ്രവര്‍ത്തകനായ പിഡി ജോസഫ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍ത്വരിതാന്വേഷണത്തിന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതില്‍ കയ്യേറ്റമില്ലെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് അധികമായി ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി എഫ്ഐആര്‍ ഇട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു
ഡി സിനിമാസ് തിയേറ്റര്‍ ഉടമ ദിലീപ്, മുന്‍ ജില്ലാ കലക്ടര്‍ എംഎസ് ജയ എന്നിവരെ എതിര്‍കക്ഷികളാക്കി കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.