അംഗബലമില്ലാതെ വലഞ്ഞ് കേരള പോലീസ്

Update: 2018-06-03 08:50 GMT
Editor : Muhsina
അംഗബലമില്ലാതെ വലഞ്ഞ് കേരള പോലീസ്
Advertising

ജനസംഖ്യാനുപാതത്തിനനുസരിച്ച് പോലീസ് സേനയിൽ ആൾബലമില്ലാത്തത് ക്രമസമാധാനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ മാത്രം രണ്ടായിരത്തിലധികം പോലീസുദ്യോഗസ്ഥരുടെ കുറവുണ്ട്‌. സമാനമാണ് മറ്റ് ജില്ലകളിലെയും..

ജോലിഭാരം കൂടുമ്പോഴും അംഗബലമില്ലാതെ വലയുകയാണ് സംസ്ഥാനത്തെ പോലീസ് സേന. ജനസംഖ്യാനുപാതത്തിനനുസരിച്ച് പോലീസ് സേനയിൽ ആൾബലമില്ലാത്തത് ക്രമസമാധാനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ മാത്രം രണ്ടായിരത്തിലധികം പോലീസുദ്യോഗസ്ഥരുടെ കുറവുണ്ട്‌. സമാനമാണ് മറ്റ് ജില്ലകളിലെയും അവസ്ഥ.

Full View

കേരളത്തിൽ പോലീസ് സ്റ്റേഷനുകൾ രൂപീകരിച്ച സമയത്ത് ഉണ്ടായിരുന്ന തിനേക്കാൾ വളരെ കുറഞ്ഞ തസ്തികകൾ മാത്രമാണ് ഇതുവരെ സൃഷ്ടിച്ചിട്ടുള്ളത്. 400 ആളുകൾക്ക് ഒരു പോലീസ് എന്നതാണ് അനുപാതമെന്നിരിക്കെ സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിലായി ഉള്ളത് ഇരുപതിനായിരം പോലീസുകാരാണ്. കോഴിക്കോട് 423 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ വേണ്ടിടത്ത് 207 പേരാണുള്ളത്. 12 24 സിവിൽ പോലീസ് ഓഫീസർമാരുടെ തസ്തികയുള്ളപ്പോൾ 703 പേർ മാത്രമാണുള്ളത്. 541 പേരുടെ കുറവ്. വനിത സിവിൽ പോലീസ് ഓഫീസറായി 2 പേർ മാത്രമാണ് നഗരപരിധിയിലുള്ളത്. 53 പേർ വേണ്ടിടത്താണ് ഇത്. 143 തസ്തിക നിലവിലുള്ള വനിത സിവിൽ പോലിസ് ഓഫീസർമാരായി ഉള്ളത് 10 പേർ.

സ്റ്റുഡന്‍റ് പോലീസ് കാഡറ്റ്, ജനമൈത്രി, കടലോര ജാഗ്രതസമിതി , ഹൈവേ ജാഗ്രതാസമിതി, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ഒ ആര്‍ സി, പിങ്ക് പെട്രോള്‍ തുടങ്ങി നിരവധി പദ്ദതികള്‍ നടപ്പാക്കുമ്പോഴും ആനുപാതികമായി അംഗബലം കൂട്ടുന്നില്ലെന്ന വിമര്‍ശം സേനക്കുള്ളിലുണ്ട്. നിലവിലെ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനൊപ്പം പുതിയ തസ്തിക വേണമെന്ന ആവശ്യവും ഉയരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News