മംഗളം ക്രിമിനല്‍ ഗൂഢാലോചന നടത്തി; ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമ്മീഷന്‍

Update: 2018-06-03 06:53 GMT
Editor : Sithara
മംഗളം ക്രിമിനല്‍ ഗൂഢാലോചന നടത്തി; ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമ്മീഷന്‍
Advertising

ഫോണ്‍കെണി വിവാദത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു

മുന്‍മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച പി എസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. കമ്മീഷന്‍ ശിപാര്‍ശകള്‍ പരിശോധിച്ച്, സ്വീകരിക്കാന്‍ കഴിയുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച റിപ്പോര്‍‌ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേസ് അദ്യം അന്വേഷിച്ച പൊലീസ് സംഘത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Full View

രണ്ട് ഭാഗങ്ങളായി 405 പേജുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 16 ശുപാര്‍ശകളാണുള്ളത്. ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രത്തെ സമീപിക്കണം, സംഭാഷണം റെക്കോര്‍ഡ് ചെയ്ത പുറത്തുവിട്ടതില്‍ ഗൂഢാലോചനയുണ്ട്, ഇതില്‍ പങ്കാളികളായവര്‍ക്കെതിരെ ഇന്ത്യാശിക്ഷാ നിയമത്തിലെ അടക്കം വകുപ്പുകള്‍ ചുമത്തി കേസെടുക്കണം, മാധ്യമങ്ങളുമായി മന്ത്രിമാര്‍ ഇടപെടുന്നതില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. ശിപാര്‍ശ പരിശോധിക്കാന്‍ ചീഫ്സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി.

കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എ കെ ശശീന്ദ്രനെതിരെ കണ്ടെത്തലുകള്‍ ഒന്നുമില്ല. ഫോണ്‍കെണി ആദ്യം അന്വേഷിച്ച പൊലീസ് സംഘത്തിന് വീഴ്ച സംഭവിച്ചതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. സംഭാഷണം പുറത്തുവന്നതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News